?? സ്വയംവരം 04 ?? 2052

♥️♥️♥️♥️♥️♥️♥️

അങ്ങനെ ആ ക്രിസ്മസ് പരീക്ഷക്ക് ഇന്ദു 552 മാർക്കു വാങ്ങി 531 മാർക്ക് വാങ്ങിയ നിത്യയെ പിന്നിലാക്കി.. പക്ഷെ ആരും പ്രതീക്ഷിച്ചില്ല…. എന്റെ മാർക്ക് 588!!

ആദ്യമായി മാർക്ക് കൂടുതൽ വാങ്ങിയതിന് എനിക്ക് സങ്കടം തോന്നി..

സ്പെഷ്യൽ അസ്സംബ്ലി വിളിച്ചു എന്നെ അനുമോദിക്കുമ്പോളും എന്റെ നിറഞ്ഞ കണ്ണുകൾ ഇന്ദുവിനു നേരെ വീണു.. ഒട്ടും വിഷമം ഇല്ലാതെ സന്തോഷത്തോടെ എന്നെ നോക്കുന്ന അവളെ കണ്ടു ഞാൻ അത്ഭുതംകൂറി..

വെറും റാങ്ക് പ്രതീക്ഷ എന്നതിലുപരി ഒന്നാം റാങ്ക് സ്കൂളിൽ കൊണ്ടുവരാൻ എനിക്ക് കഴിയുമെന്ന് പ്രതീക്ഷിച്ച സ്കൂൾ എനിക്ക് സ്പെഷ്യൽ ട്യൂഷൻ തരാമെന്ന് പറഞ്ഞു.. പക്ഷെ ഏടത്തി പഠിപ്പിക്കുമെന്ന് പറഞ്ഞു ഞാനത് ഒഴിഞ്ഞു..

തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ എന്നെ നോക്കി ചിലച്ചു കൊണ്ടിരിക്കുന്ന ഇന്ദുവിന്റെ വാക്കുകൾക്ക് ഇടയിലും ഞാൻ മാത്രം നിശബ്ദനായി..

“ന്താടാ നിൻക്ക് പറ്റിയെ??”

“ഒന്നുല്യ..”

അവളുടെ വലതുകൈ എന്റെ കയ്യിൽ പിടിച്ചു നിറുത്തി..

“എന്നോട് പർയാൻ പറ്റാത്ത എന്താ..”

“ഏയ്‌.. നീ ഫസ്റ്റ് ആയാ മത്യാര്ന്നു.. ന്നാലും സാരല്യ.. മുത്തേ.. ഞാൻ പറയട്ടെ അന്നേ കാത്ത് വച്ചത്??”

“ഏയ്‌. എന്ക്കും നിന്ക്കും അർയാലോ മ്മടെ ഇഷ്ടം….. പക്ഷെ ഒരു വട്ടം പറ്ഞാ അതോടെ നമ്ടെ വാശി തീരും.. നമ്ക്ക് ഇപ്പൊ കാത്തിരിക്കാലോ അട്ത്ത പരീക്ഷ വരെ ആരാ ജയിക്കാന്ന്.. നോക്കിക്കോ അത് കഴ്യുമ്പോ നിനക്ക് എന്നോട് പർയാമ്പറ്റും..”

ഇന്ദു മുഖമുയർത്തി നോക്കിയപ്പോൾ കണ്ണനും നിത്തുവും കാര്യം മനസിലായ പോലെ നടന്നുനീങ്ങി…

എന്റെ കൈകൾക്ക് ഉള്ളിലൂടെ അവളുടെ ഇരുകൈകളും എന്റെ നെഞ്ചിന്റെ ഇരുവശത്തും അമർന്നു.. എന്നെക്കാൾ ഉയരം കുറഞ്ഞ ഇന്ദു ഉപ്പൂറ്റിയിൽ എനിക്ക് നേരെ ഉയർന്നു എന്റെ തിരുനെറ്റിയിൽ അവളുടെ ചുണ്ടുകൾ അമർന്നു..

“ഇത് 588 മാർക്ക് വാങ്ങ്യനു എന്റെ സമ്മാനം.. ഐ ലവ് യു നീരു.. എന്റെ മാത്രം നീരൂ.”

തിരിച്ചു ഐ ലവ് യു എന്നു പറയാൻ അനുവദിക്കാതെ അവളുടെ കൈവിരലുകൾ എന്റെ ചുണ്ടിൽ അമർന്നു… എന്റെ ഇരുകണ്ണുകൾക്ക് മുകളിലും ഇരു കവിളിലും അവൾ ചുംബിച്ചു..

“നമ്ക്ക് കാത്ത് രിക്കാം… അട്ത്ത പരീക്ഷ വരെ.. നിന്റെ ചുണ്ടിന്റെ മാധുര്യം അറിയാൻ.. നിന്റെ ചുണ്ടിൽ നിന്ന് എന്നോടുള്ള ഇഷ്ടം കേൾക്കാൻ..”

വീട്ടിലും ആഘോഷത്തിന്റെ ദിവസമായിരുന്നു അന്ന്.. വീണ്ടും എനിക്കും കണ്ണനും ഇന്ദുവിനും ട്യൂഷൻ എടുക്കാൻ ഏടത്തി തയ്യാറായി.

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.