?? സ്വയംവരം 04 ?? 2052

ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവളോട്‌ ഇഷ്ടം അത്രയേറെ വലുതായിരുന്നു…

അത് പറയാതെ ഇനിയും മറ്റന്നാൾ വരെ നീട്ടികൊണ്ട് പോവാൻ എനിക്ക് കഴിയാത്തതു കൊണ്ടു അവളെ വെള്ളത്തിൽ നിന്ന് കയറ്റിയ ഇടത്ത് വച്ച് പറയണം പ്രണയം എന്നു കരുതി..

ഇന്ദുവും എന്നെ വിട്ടു പോകാനുള്ള മടി കൊണ്ടു കണ്ണനെ തള്ളി മുന്പിലാക്കി എനിക്കൊപ്പം നടന്നു..

പക്ഷെ പെട്ടെന്ന് ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു..

“ഇങ്ങനെ നട്‌ന്നാ നിങ്ങ ഇന്നെങ്ങാനും വീട്ടിലെത്തോ????”

ഇന്ദ്രനാണ്… ഇന്ദ്രജിത്.. ഇന്ദുവിന്റെ ചേട്ടൻ.. കാര്യം ഞങ്ങളെക്കാൾ നാലു വയസിനു മൂത്തതെങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്.. പക്ഷെ അപ്പോൾ അവൻ വന്നത് എന്റെ ഏറ്റവും വലിയ ശത്രു ആയാണെന്ന് എനിക്ക് തോന്നി..

“എന്താടീ നിന്റെ കോലം…. വെയില് കൊണ്ടു അവള്ടെ മോഖോക്കെ ചൊന്നു.. അയ്നെങ്ങ്യനാ കൊട ചൂടി നടക്കാമ്പറ്ഞാ  കേക്കോ???? വായോ…. ന്തായാലും കേറ്.. ഞാങ്കൊണ്ടോവാം…”

എന്റെ ഒപ്പം നടക്കുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് വെയിൽ കൊണ്ടല്ല എന്നാ പൊട്ടന് മനസിലായില്ല.. മറ്റു വഴികൾ ഇല്ലാതെ മടിച്ചു മടിച്ചു അവൾ അവന്റെ ബൈക്കിനു പുറകിൽ കയറി..

“ന്നാ ശരി… വല്ലപ്പ്ളും ഒക്കെ അങ്ട് എറ്ങ്ട..”

അങ്ങനെയും പറഞ്ഞു ഇന്ദ്രൻ വണ്ടി എടുത്തു നീങ്ങി…. ആ ബൈക്ക് കണ്ണിൽ നിന്നു മറയുന്നത് വരെയും ഇന്ദു എന്നെ നോക്കി നിന്നു…. ഞാൻ ആണെങ്കിൽ നിനിടത്ത് നിന്ന് അനങ്ങുക കൂടി ചെയ്യാത്തെ അവളെയും നോക്കി നിന്നുപോയി..

?? സ്വയംവരം 04 ??

swayamvaram 04| Author : അപ്പൂസ്

Previous Part

“മതീടാ.. അവ്ള് പോയി..”

കണ്ണന്റെ വിളി കെട്ട് ഞാൻ കണ്ണനൊപ്പം നടന്നപ്പോൾ എന്റെ മുഖം വല്ലാണ്ടായത് അവൻ കണ്ടു..

“എന്ത് പറ്റിടാ??”

“ഏയ്‌ ഒന്നൂല്യ.. ആ ഇന്ദ്രന് വരാൻ പറ്റിയ സമയം.. നാളെ ക്ലാസ്സും തൊറക്കില്ലല്ലോ..”

കണ്ണൻ പൊട്ടിച്ചിരിച്ചു പറഞ്ഞു..

“നിങ്ങ ഫ്രണ്ട്സ് ആണ് അല്ലേ.. മാങ്ങാത്തൊലി… അന്നട്ട് ഒരൂസം കാണാണ്ട് ഇരിക്കാമ്പറ്റണില്യേ..”

“പോടാ @#%$&.. അവ്ളോട് ഇഷ്ടം ആന്ന് പർയാൻ തൊട്ങ്ങാര്ന്നു. അപ്പ്ളാ ഏട്ടൻ വന്നു എല്ലാം നശ്പിച്ചേ..”

“അതാണോ.. അതിപ്പോ മറ്റന്നാ ആയാലും പർയാലോ.. അവ്ള് ന്തായാലും വേറെ ആര്ടേം പിന്നാലെ പോവാമ്പോണില്യ.. കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ ആടാ..”

അവനോട് മറുപടി ഒന്നും പറയാൻ നിന്നില്ല….

അന്ന് വൈകിട്ട് ആ ഡോളിനെ കെട്ടിപിടിച്ച് ആണ് ഞാൻ ഉറങ്ങിയത്..

പിറ്റേന്ന് വൈകിട്ട് ഇടിത്തീ പോലെ ആണ് ആ വാർത്ത അച്ഛൻ പറഞ്ഞത്.. പുതുതായി പണിയുന്ന വീടിന്റെ കട്ട്ള വയ്പ്പ് അടുത്ത ദിവസം അതായത് സ്കൂൾ തുറക്കുന്ന ദിവസം നടത്താമെന്ന് തീരുമാനിച്ചത്രേ…. അതിന് ഞാൻ കൂടി ചെല്ലണം പോലും…. കണ്ണനെയും വിളിച്ചോളാനും അച്ഛൻ പറഞ്ഞു..

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.