?? സ്വയംവരം 02 ?? 2000

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു.. ഇതിനിടക്ക് പുഴു കയറി എന്നും പറഞ്ഞു അവളുടെ ചെമ്പകമരം വെട്ടിക്കളഞ്ഞു..

എന്നും ഞാനും കണ്ണനും നിതയും പാടം കഴിയുന്ന സ്ഥലത്ത് എത്തുന്ന സമയത്ത് തന്നെ ഇന്ദുവും എത്തി തുടങ്ങി. ആദ്യം വരുന്നവർ മതിലിൽ ഒരു കല്ല് വയ്ക്കും.. അതാണ് അടയാളം…. കല്ല് ഇല്ലേൽ പതുക്കെയും ഉണ്ടേൽ ഓടിയും ബാക്കി ഉള്ളവരുടെ ഒപ്പം എത്തണം….

അങ്ങനെ നല്ല മാർക്കോടെ രണ്ടാളും ജയിച്ചു കയറി പത്തിലേക്ക് കയറി….. ശരാശരിയ്ക്ക് മുകളിൽ മാർക്കോടെ കണ്ണനും..

പത്തിലെ ഓണപരീക്ഷ കഴിഞ്ഞ് സ്കൂൾ പൂട്ടിനാണ് എന്നേക്കാൾ പതിനൊന്നു വയസ്സ് കൂടുതലുള്ള ഏട്ടൻ നീരവിന്റെ കല്യാണം കഴിയുന്നത്…..

അതോടെ എന്റെ ഏടത്തി വക്കീൽ ആണെന്നും ഇഷ്ടമില്ലാത്തവരെ ഒക്കെ കോടതി കയറ്റും എന്നും ഒക്കെയായി എന്റെ പുതിയ വീരവാദങ്ങൾ……

കല്യാണം കഴിഞ്ഞു ഒരു വർഷം പ്രാക്ടീസിന് പോകാതിരുന്ന ഏടത്തി ഞാനുമായും നിതയുമായും വളരെ അടുത്തു.. പത്താം ക്ലാസ്സിൽ എനിക്ക് ട്യൂഷ്യൻ എടുക്കാൻ ഏടത്തി തയാറായതോടെ ഇന്ദുലേഖയെയും കണ്ണനെയും ഒപ്പം കൂട്ടി….

ക്ലാസ്സ് കഴിഞ്ഞു രാത്രി ആവുന്നോണ്ട് ഞാനും കണ്ണനും കൂടെയാവും എന്നും ഇന്ദുലേഖയെ വീട്ടിൽ കൊണ്ട് വിടാൻ പോവുന്നത്….

അപ്പോളേക്കും ക്ലാസ്സിലെ അനന്ദുവും ഒൻമ്പത് സിയിലെ രമ്യയും തമ്മിൽ ലവ് ആയതോടെ എന്റെ വീണ്ടും മനസ് മാറി ചിന്തിച്ചു തുടങ്ങി… മൂത്രപ്പുരക്ക് പുറകിൽ വച്ച് ഉമ്മ വച്ചതൊക്കെ വീരവാദത്തോടെ അവൻ പറയുന്നത് കേട്ട് എനിക്കു വീണ്ടും ലവ് ചെയ്യാൻ തോന്നി..

അങ്ങനെ ഒരിക്കൽ സ്കൂളിൽ നിന്ന് വരുമ്പോൾ നിതയെയും കണ്ണനെയും ചേമ്പിലക്കൊപ്പം വിട്ടു ഇന്ദുവിനോട് ഞാൻ പറഞ്ഞു.

“എനിക്കും ലവ് വേണം..”

“നീ ലവ് ചെയ്തോടാ.. ആ സ്മിത നിന്നോട് കൂട്ട് കൂടാൻ വന്നതല്ലേ??”

Updated: September 7, 2021 — 1:32 pm

32 Comments

  1. Superb excellent story please continue ❤❤❤

    1. ഇന്ന് വരും ബ്രോ.. നെക്സ്റ്റ് പാർട്ട്.. ?

  2. ?????

  3. കൈലാസനാഥൻ

    ആദ്യഭാഗം സീരിയസ് ആയിരുന്നു എങ്കിലും നർമ്മവും ഉണ്ടായിരുന്നു. ഏട്ടത്തി അവിടെ നിറഞ്ഞു നിന്നു . ഈ ഭാഗത്ത് നീരജും ഇന്ദുവും തമ്മിലുള്ള ബാല്യകാലത്തെ കുറുമ്പുകളും ചേഷ്ടകളും ഒക്കെ രസകരവും ആയിരുന്നു.

    പഠന വിഷയങ്ങളിൽ മികവുള്ള ആൺകുട്ടികൾക്ക് മറ്റ് പല വിഷയങ്ങളിലും അറിവില്ല എന്ന നഗ്ന സത്യവും ആ അറിവുകൾ ഇന്ദുവിൽ നിന്നും നേടുന്നതും ചെമ്പകപ്പൂവിന്റെ മണം ശരീരത്തിനുണ്ടാകുന്നതും ഒക്കെ വിവരിച്ചത് വളരെ മനോഹരം തന്നെ ആയിരുന്നു. പത്താം ക്ലാസിൽ പരീക്ഷയ്ക്ക് മാർക്ക് കൂടുതൽ കിട്ടിയതിന് ഉമ്മ കൊടുക്കാൻ സാധിച്ചതും ചതഞ്ഞരഞ്ഞ ചെമ്പകപ്പൂവ് തിരികെ കൊടുത്തതും ഒക്കെ നർമ്മവും നാണവും ഒരേ പോലെ ജനിപ്പിച്ചു. അതിന്റെ കാരണം എന്താണെന്ന് വച്ചാൽ ഗതകാല സമരണകൾ ഉണർത്തി ബാല്യത്തിലേക്ക് തിരികെ പോയി എന്നതാണ് സത്യം അതേ പോലെ തുടക്കം മുതൽ ഒടുക്കം വരെ ചുണ്ടിൽ ഒരു ഗൂഢസ്മിതത്തോടെയാണ് വായിച്ച് തീർത്തത്. നല്ലൊരു വായനാനുഭവവും മനസിന് സന്തോഷമായിരിക്കാൻ സാധിപ്പിച്ചതിലും അഭിനന്ദനങ്ങൾ.

    1. ബ്രോ….

      എന്റെ ലൈഫ് നടക്കുന്ന അതേ കാലഘട്ടം… അതേ ഓർമ്മകൾ ഒക്കെ ചേർത്താണ് കഥ… അത് കൊണ്ടാവും അങ്ങനെ ഒരു ഫീൽ… അല്ലാതെ വലിയ കഴിവ് ഒന്നും അല്ല….

      പിന്നെ, കുറച്ചു അന്ന് കൊതിച്ചിട്ടും നടക്കാതെ പോയത്തും ????

      ബാക്കിയും വായിക്കുമല്ലോ….

  4. Bro njan ethu vayichu aniku enii anthagum anuu alojichittu oru pidiyumilla….

    1. ബാക്കി മൊത്തോം വായിക്കെന്നെ…. ഇന്ന് വരും മിക്കവാറും നെക്സ്റ്റ് പാർട്ട്

  5. kk യിൽവായിച്‌ ഒന്ന് കരഞ്ഞതാ അതോണ്ട് ഇനി വയ്യ ഇന്ദു ഉണ്ടാവും എന്നും മനസ്സിൽ അവളുടെ പ്രണയവും

    1. കരയെ?? അയ്യേ….

  6. Pravasiyude story ???

    1. പ്രവാസി തന്നെയല്ലേ ഇത് ???

    2. കോപ്പിയടി ആണ് മാഷേ ?

  7. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

    ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

    1. മ്യാൻ… കുറെ എഡിറ്റ്‌ ചെയ്തു… ഇനി പാടാണ്…ടൈം പോരാ

  8. ❤️❤️?❤️❤️

  9. ❦︎❀ചെമ്പരത്തി ❀❦︎

    വായിച്ചു കഴിഞ്ഞപ്പോൾ, ശരീരത്തിനാകില്ലെങ്കിലും മനസ്സ് ഏറെ കാതം പിന്നോട്ട് സഞ്ചരിച്ചു…. ആ സ്കൂൾ കാലഘട്ടത്തിലേക്ക്……
    സ്നേഹവും വെറുപ്പും നൊമ്പരങ്ങളും സന്തോഷങ്ങളും എല്ലാം കൊണ്ട് ഇഴ നെയ്തു നിർമ്മിച്ചെടുത്ത ആ സുവർണ കാലത്തിലേക്ക്……

    ഒരായിരം സ്നേഹം മാൻ…..

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ???????❤❤❤❤❤??

    1. മ്യാനെ… ഇഷ്ടം…. പണ്ടത്തെ കാലം… എന്റെ സ്കൂൾ ലൈഫ് ആണ് എഴുതിയേക്കുന്നെ….

      ഇഷ്ടം maan ♥️

      വയറു നെറച്ചും ഇഷ്ടം… ???

  10. Ithu ee siteil vanna oru katha aanallo. Kathapatrangal ella onnu thanne.

    1. ആ കോളേജ് ടൈം ഉള്ള ടീച്ചർ സീൻ ഒക്കെ ഒഴുവാക്കുമോ…. അത് ഈ സ്റ്റോറിക്കു ഒട്ടും മാച്ച് അല്ലാട്ടോ….

      ഈ പ്രേമം അത്ര ഫീൽ ആണ് ഇന്ദുന്റെ അതിന്റെ ഇടക് ടീച്ചർ അതിക പറ്റു ആണ്…

      1. ഇനി പറ്റൂല…. വേറെ ഒന്നും അല്ല maan… ടൈം ഇല്ല എഡിറ്റ്‌ ചെയ്യാൻ അതാണ്…. കുറെ കുറച്ചു ആണ് സീൻസ്

    2. ഇവിടെ അല്ല അവിടെ ??

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. വിശ്വനാഥ്

    ????????

Comments are closed.