? അസുരൻ ? s2 ep 2 [ Vishnu ] 641

? 8

അവൾ അവന്റെ അടുത്തേക്ക് പോയി..അപ്പോഴാണ് അവന്റെ മുഖത്ത് ഒരു അടി കിട്ടിയ പാട് കണ്ടത്..അവൾ അതിൽ തൊട്ട് നോക്കി…നല്ല ശക്തിയിൽ കിട്ടിയ പാടുണ്ട്..

 

“ആരാടാ ഇത് അടിച്ചത്..”

 

രാഗേന്ദു ചോദിച്ചു..

 

“വല്യമ്മ…”

 

അത് കേട്ട രാഗേന്ദു ദേഷ്യത്തോടെ അവരെ നോക്കി..

 

“നല്ലോണം വേദനിച്ചോ…”

 

അതൊന്നും സാരില്ല ചേച്ചി..ചേച്ചി എന്റെ ഡിസ്സ്‌മിസ്സൽ സസ്‌പെൻഷൻ ആക്കി തന്നില്ലേ.. അതൊക്കെ മതി..”

 

അവൻ അത് പറഞ്ഞു ചിരിച്ചു..രാഗേന്ദു അവനെയും കൊണ്ടു ഓഫീസിൽ നിന്നും ഇറങ്ങി..പോകുന്ന വഴിക്ക് അവൻ മിനിയെയും അവിടെ ഉണ്ടായിരുന്ന രണ്ടു ടീച്ചര്മാരെയും നോക്കി ..അവന്റെ മുഖത്തു അവർ കണ്ടത് ദേഷ്യം ആയിരുന്നു..അവനോടു അവർ കാണിച്ചതിന്റെ ദേഷ്യം..പക…

 

അവൻ ഓഫീസിൽ നിന്നും ഇറങ്ങി നേരെ പൈപ്പിന്റെ അടുത്തു പോയി കയ്യിലെ ചോര കഴുകി കളഞ്ഞു…

 

അപ്പോഴാണ് സ്കൂളിന്റെ മുറ്റത്തേക്ക് ഒരു ബെൻസ് കാർ വന്നു നിർത്തിയത്..അതിൽ നിന്നും ഒരു വെള്ള ജുബ്ബയും മുണ്ടും കയ്യിലും കഴുത്തിലും സ്വർണത്തിന്റെ ചെയ്‌നും ഒക്കെ ധരിച്ച ഒരാൾ ഇറങ്ങി ഓഫീസിലേക്ക് നടന്നു….

48 Comments

  1. Onn update cheyy ❤️

Comments are closed.