മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 269

Views : 31226


മാമകഹൃദയത്തിൻ ആത്മരഹസ്യം – 4

Author :ദാസൻ

[ Previous Part ]

 
അവൾ അച്ഛനോടും അമ്മയോടും വളരെ സ്നേഹത്തിൽ പെരുമാറി. അവരുടെ മുന്നിൽ വെച്ച് എന്നോടും വളരെ നല്ല രീതിയിലാണ് സംസാരിച്ചത്. ഞാൻ വൈകിട്ട് കൂട്ടുകാരെ കാണാൻ ഇറങ്ങിയപ്പോൾ അമ്മ

“നീ എവിടെ പോകുന്നു, പഴയതുപോലെ കറങ്ങി അടിച്ച് നടക്കാൻ നീ ഒറ്റക്കല്ല. അധികം ഇരുട്ടുന്നതിനു മുമ്പ് ഇങ്ങോട്ട് എത്തണം, നിന്നെ കാത്തിരിക്കാൻ ഇവിടെ ഒരാളുണ്ട്”

“നല്ല ആള്”

ഞാൻ ആത്മഗതം നടത്തിയതാണെങ്കിലും ശബ്ദം ഇത്തിരി ഉയർന്നുപോയി.

“നീ വല്ലതും പറഞ്ഞായിരുന്നോ”

“നേരത്തെ വരാം എന്നു പറയുകയായിരുന്നു.”

ഇതൊക്കെ കേട്ട് അവൾ അമ്മയുടെ മുൻപിൽ ചിരിച്ചു നിൽക്കുന്നു. അവൾ അസലായി അഭിനയിക്കുന്നു. ഞാൻ പുറത്തേക്കിറങ്ങി, അമ്പല പറമ്പിലേക്ക് നേരെ വിട്ടു. അവിടെ കൂട്ടുകാരുടെ ഫുൾ കോറം ഉണ്ട്.

“ദേ മണവാളൻ വരുന്നു.”

എല്ലാവരും എന്നെ കളിയാക്കി, കല്യാണം കഴിഞ്ഞതിനു ശേഷം ഇപ്പോഴാണല്ലോ ഇങ്ങോട്ട് വരുന്നത്. എല്ലാവർക്കും കല്യാണത്തിന് ചിലവ് വേണം എന്നായി, അവരെയും വിളിച്ച് ബാർ റസ്റ്റോറൻറിൽ പോയി ആവശ്യമുള്ളത് വാങ്ങി കൊടുത്തു. എന്നെ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ വഴങ്ങിയില്ല. എല്ലാം കഴിഞ്ഞ് അവിടെ നിന്നിറങ്ങുമ്പോൾ 9 മണിയായി. വീട്ടിലെത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞിരുന്നു. എന്നെയും കാത്ത് അമ്മ ഇരിപ്പുണ്ടായിരുന്നു.

” നീ ഇനിയും നന്നാവില്ല എന്ന് തീരുമാനിച്ചു അല്ലേ? മോള് എത്ര നേരം നിന്നെ കാത്തിരുന്നു എന്നറിയാമോ, ഞാൻ കിടന്നോളാൻ പറഞ്ഞപ്പോഴാണ് മോൾ മുറിയിലേക്ക് പോയത്. നാളെ കുറച്ചു സ്ഥലത്തൊക്കെ പോകാനുണ്ട്, ചായ കുടി കഴിഞ്ഞ് നിങ്ങൾ ഇറങ്ങിക്കൊ”

ഞാൻ ഭക്ഷണം കഴിച്ച് മുറിയിൽ ചെല്ലുമ്പോൾ, കട്ടിലിൽ എന്തോ പുസ്തകം നോക്കി അവൾ കിടക്കുന്നു. ഞാൻ ഡ്രസ്സ് മാറി കട്ടിലിനരികിൽ ഇരുന്നപ്പോൾ, അവൾ പെട്ടെന്ന് എഴുന്നേറ്റു കട്ടിലിൽ നിന്നും ഇറങ്ങി.

“ഓ… സോറി. ഞാൻ ഓർത്തില്ല, കിടന്നൊ.”

ഞാൻ ഷെൽഫ് തുറന്ന് ബെഡ്ഷീറ്റെടുത്ത് താഴെ വിരിച്ചു കിടന്നു. പുതക്കാനും ഒന്നെടുത്തു, തറയിൽ കിടന്ന് ശീലം ഉള്ളതുകൊണ്ട് പെട്ടെന്ന് ഉറങ്ങി. എഴുന്നേറ്റപ്പോൾ കട്ടിലിൽ അവളില്ല, ബെഡ്ഷീറ്റും എടുത്ത് കട്ടിലിലേക്ക് കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ മുറിയിലേക്ക് വന്നു.

“നീ എഴുന്നേൽക്കുന്നില്ലെ? നീ മോളോട് പിണങ്ങി തറയിലാണ് കിടന്നതെന്ന്, മോള് പറയുന്നുണ്ടായിരുന്നു. വാ.. എഴുന്നേറ്റ് രാവിലെ തന്നെ പോകാനുള്ളിടത്തൊക്കെ പോകാൻ നോക്ക്.”

അമ്മ അത് പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി. അവൾ ഒരു മുഴം മുമ്പേ എറിയുകയാണ്. ഞാൻ എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി ഫ്രഷായി ഇറങ്ങി വന്നു. റൂമിൽ നിന്നും ഇറങ്ങി അടുക്കളയിൽ ചെന്നു. അമ്മയും ശാലിനിയും ബ്രേക്ഫാസ്റ്റിൻ്റെ പണിയിലാണ്.

“അമ്മേ ചായ താ”

“നിങ്ങളുടെ പിണക്കം മാറിയില്ലെ? മോളെ അവന് ചായ കൊടുക്ക്, എഴുന്നേറ്റ് വന്നാൽ അവന് ചായ അത്യാവശ്യമാണ്.”

അവൾ ചായ കൊണ്ടുവന്ന് ഡൈനിംഗ് ടേബിളിൽ വെച്ച് തിരിച്ചുപോയി. കാപ്പി കുടി കഴിഞ്ഞ് അമ്മ പറഞ്ഞ സ്ഥലങ്ങളിലൊക്കെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.അധികം ദിവസം ലീവ് ഇല്ലാത്തതിനാൽ വിരുന്നുകളൊക്കെ വളരെ ചുരുക്കി. ഇതിനിടയിൽ ഒരു ദിവസം കൂടി ശാലിനിയുടെ വീട്ടിൽ പോയി. ശാലിനിയെ കണ്ടപ്പോൾ, അമ്മാവനും അമ്മായിയും അവളേയും വിളിച്ച് അകത്തേക്ക് പോയി. കുറച്ചു നേരം സിറ്റൗട്ടിൽ ഇരുന്ന്, ഞാൻ മുറിയിലേക്ക് പോയി. ഒരു ദിവസം അവിടെ നിന്നു തിരിച്ചു വന്നു. ശാലിനിയുടെ വീട്ടുകാർക്ക് എന്നോടുള്ള മനോഭാവത്തിൽ ഒരു മാറ്റവുമില്ല, തീരെ അവഗണന. രണ്ടാഴ്ച തീരാൻ രണ്ടു ദിവസം കൂടിയുണ്ട് അതിന് മുമ്പ് വണ്ടി കൊണ്ടുപോയി കൊടുക്കാനും, അവൻ ക്ഷണിച്ചതിൻ്റെ പേരിൽ ഒരു ദിവസം അവിടെ തങ്ങാമെന്നും അമ്മയുടെ മുമ്പിൽ വെച്ച് പറഞ്ഞപ്പോൾ അവൾക്ക് സുഖമില്ലയെന്ന് പറഞ്ഞു. അതു കൊണ്ട് ആ പരിപാടി അടുത്ത ശനിയും ഞായറും ആവട്ടെയെന്ന് അമ്മ പറഞ്ഞു. ലീവ് കഴിഞ്ഞ് ഞാൻ ജോലിക്ക് പോയി തുടങ്ങി. വെള്ളിയാഴ്ച ഞാൻ എഴുന്നേറ്റ് വന്നപ്പോൾ

“മോനെ, മോൾക്ക് നല്ല തല വേദന. ഏതായാലും വീട്ടിൽ പോയിട്ട് കുറച്ചു ദിവസം ആയില്ലെ, മോളെ വീട്ടിലാക്കിയിട്ട് ഓഫീസിൽ പോ….”

Recent Stories

The Author

ദാസൻ

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro😪🥺

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക 🙏

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

          1. Thanks bro 🙏💞

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ 🖤

    ഇഷ്ട്ടായി brother ❤🖤✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham 😜 waiting for next part ❤️💖

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com