? അസുരൻ ? s2 ep 2 [ Vishnu ] 641

? 21

അപ്പോഴാണ് ഗൗരി ക്ലാസ്സിലേക്ക് കയറി വന്നത്..ഗൗരിയെ കണ്ട നന്ദു അറിയാതെ അവളെത്തന്നെ നോക്കി നിന്നു പോയിരുന്നു..അത് അവളും കണ്ടിരുന്നു..

 

അവൾ അവനെ നോക്കിയൊരു മങ്ങിയ ചിരിയും സമ്മാനിച്ചു അവളുടെ സീറ്റിൽ പോയിരുന്നു..

 

“എടാ നിന്നെ നോക്കി ചിരിക്കുന്നൊക്കെ ഉണ്ടല്ലോ…അപ്പൊ പ്രശ്നമൊന്നും ഇല്ല കേട്ടോ..”

 

ഇച്ചു അതും പറഞ്ഞു ചിരിച്ചു..നന്ദുവും അതിനു ചിരിച്ചു..

 

ആ ദിവസം  എല്ലാവരും ഗൗരിയിൽ ഉണ്ടായിരുന്ന ആ പഴയ പ്രസരിപ്പ്  കാണുന്നില്ലായിരുന്നു… ഒന്നിനും താല്പര്യം ഇല്ലാതെ ആരോടും അധികം മിണ്ടാതെ ഒരു മൂലയിൽ ഇരിക്കുന്ന ഗൗരി…അത് എല്ലാവരെയും ഞെട്ടിച്ചു..ഇപ്പൊഴും വായാടി ആയി  നടക്കാറുള്ള ഗൗരിയിൽ കണ്ട മാറ്റം അവരെ ഞെട്ടിച്ചു…

 

അത് നന്ദുവും ശ്രദ്ധിച്ചിരുന്നു…അവനു അത് അത്ര സുഖകരമായി തോന്നിയില്ല…അവൾ ഒന്നും മിണ്ടാതെ ഒന്നിനും താല്പര്യം ഇല്ലാതെ ഇരിക്കുന്നത് അവനും സങ്കടം ഉണ്ടാക്കി..

 

_______________

 

വൈകുന്നേരം തിരിച്ചു വീട്ടിലേക്ക് അവർ മൂന്നുപേരും നടന്നു വരുമ്പോൾ ഇച്ചു ഇടയ്ക്കിടെ പുറകോട്ടേക്ക് നോക്കുന്നുണ്ടായിരുന്നു.

 

“ഡാ നമ്മുടെ പിന്നിൽ ഒരാൾ കൂടി ഉണ്ടല്ലോ…”

 

“നമ്മുടെ പിന്നിലോ..ആര്‌…”

 

അർജുൻ ചോദിച്ചു…

48 Comments

  1. Onn update cheyy ❤️

Comments are closed.