? അസുരൻ ? s2 ep 2 [ Vishnu ] 641

? 26

അവസാനം വരെ വഴി ഇല്ലാതെ അവർ രണ്ടു പേരും ഗൗരിയുടെ വീട്ടിലേക്ക് നടന്നു..കുറച്ചു നേരത്തെ നടത്തത്തിന്റെ അവസാനം അവർ ആ വലിയ തറവാടിന്റെ സൈഡിൽ എത്തി

 

രണ്ടാളും ചേർന്നു ആ മതിൽ ശബ്ദം ഉണ്ടാക്കാതെ ചാടി കടന്നു  അകത്തേക്ക് കയറി..

 

____________

 

“എഡോ വേറൊരു വഴിയും ഇല്ലേ…ഇത് അവസാനിപ്പിക്കാൻ…”

 

ജഗന്നാഥൻ അവിടെ ഉണ്ടായിരുന്ന എസ്. ഐ യോട് ചൂടായി..

 

“സർ ഞാൻ പറഞ്ഞാലോ..ഇതുവരെ നമ്മൾ ഒന്നും അറിയാത്തത് പോലെ നിന്നു..പക്ഷെ ഇനി അത് നടക്കില്ല സർ..ആ കോറയിൽ ആ നിരോധിത മരുന്നു വച്ച് പൊട്ടിച്ചതിനു ഉള്ള തെളിവ് ആ പ്രസിഡന്റിന്റെ കയ്യിൽ ഉണ്ട്…”

 

“ആ ജയയോട് അന്നേ ഞാൻ പറഞ്ഞതാ ഇതിലേക്കൊന്നും കയറേണ്ട എന്ന്.. കേൾകില്ലാലോ ..ഇനി അവളുടെ വിധി..”

 

അതും പറഞ്ഞു ആയാൽ എസ് . ഐ യെ നോക്കി..

 

“എഡോ കാര്യങ്ങൾ ഇന്ന് രാത്രി തന്നെ നടക്കും..എത്രയും പെട്ടെന്ന് കള്ള തെളിവുകൾ ഉണ്ടാക്കേണ്ട കാര്യങ്ങൾ ചെയ്തേക്ക്..”

 

അതും പറഞ്ഞു അയാൾ കാറിൽ കയറി..അതിൽ മുന്പിലായി കാശി ഉണ്ടായിരുന്നു..

 

“ഡാ നിന്റെ ടീച്ചറെ കൊണ്ടു വലിയ ശല്യം ആണ്..ആ ശല്യം ഇന്ന് രാത്രി ഒഴിവാക്കേണ്ടി വരും..”

 

അത് കേട്ട കാശി അയാളെ നോക്കി..

48 Comments

  1. Onn update cheyy ❤️

Comments are closed.