? അസുരൻ ? s2 ep 2 [ Vishnu ] 641

? 19

അവളെ നേരെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയപ്പോൾ നന്ദുവിന്റെ കൈ മറ്റൊരു ഡോക്ടർ ആണ് നോക്കിയത്..അവന്റെ ഇടത്തെ കയ്യിൽ 2 സ്റ്റിച്ചുണ്ടായിരുന്നു..

 

അപ്പോഴേക്കും അവളുടെ വീട്ടുകാർ അവിടേക്ക് എത്തിയിരുന്നു..അവർ അവളുടെ അടുത്തേക്ക് ഓടി..

 

അപ്പോഴാണ് ഇച്ചുവും അവളുടെ കൂട്ടുകാരികളും അവിടേക്ക് എത്തിയത്…

 

കൂട്ടുകാരികൾ അവളുടെ അടുത്തേക്ക് പോയപ്പോൾ ഇച്ചു നന്ദുവിനെ അടുത്തേക്ക് ആയിരുന്നു പോയത്..

 

നന്ദു ഒരടി ആണ് പ്രതീക്ഷിച്ചത് എങ്കിലും ഇച്ചു അവന്റെ അടുത്തു വന്നു നിർത്താതെ ചിരിക്കുകയാണ് ചെയ്തത്..

 

“എന്താടാ..”

 

“എന്തൊക്കെ ആയിരുന്നു പ്രേമം ഒക്കെ വിട്ടു നിനക്ക് നിന്റെ വഴി അവൾക്ക് അവളുടെ വഴി എന്നൊക്കെ..എന്നിട്ടോ ..പിന്നെ എന്തിനാട നീ ജീവനും വച്ച് അവളെ രക്ഷിക്കാൻ നോക്കിയത്..”

 

“അത് പിന്നെ…”

 

“എന്തെങ്കിലും ആകട്ടെ…ആൾ ഒകെ അല്ലെ..”

 

“ആണെന്ന കേട്ടത്…”

 

നന്ദു പറഞ്ഞു..

 

“എന്നാൽ നമ്മുക്ക് അങ്ങോട്ടെക്ക് പോയാലോ…”

 

നന്ദുവിനെ ചോദ്യം കേട്ട ഇച്ചു അവനെ നോക്കി..

 

“നിനക്ക് അവളെ കാണണ്ടേ..”

 

“വേണ്ട നമ്മുക്ക് പോകാം..”

48 Comments

  1. Onn update cheyy ❤️

Comments are closed.