? 5
അത് കേട്ട രാഗേന്ദു ഒന്നു ചിരിച്ചു..
“ടീച്ചറെ…ഇത്രയും ആലോചിച്ചാൽ മതി…ടീച്ചർ നടന്നുപോകുമ്പോൾ ഒരു രണ്ടു മൂന്നുപേർ ടീച്ചറെ പിടിച്ചു വച്ചു എന്നു കരുതുക..”
“രാഗേന്ദു…”
ജയ ശബ്ദം ഉയർത്തിയെങ്കിലും രാഗേന്ദു അത് ശ്രദ്ധിച്ചില്ല..
“പറഞ്ഞു കഴിഞ്ഞിട്ടില്ല….അവർ ടീച്ചറിന്റെ ഡ്രസ് എല്ലാരുടെയും മുന്നിൽ വച്ചു ബലമായി ഊരാൻ ശ്രമിച്ചു എന്നു കരുതുക…ടീച്ചർ എന്ത് ചെയ്യും…മിനി ടീച്ചർ ചിലപ്പോ ഒന്നും ചെയ്തില്ല എന്നു വരില്ല..കാരണം ടീച്ചർ അഹിംസയുടെ ആൾ അല്ലെ..അത് കണക്കാകണ്ടാ..”
“ഞാൻ ആണെങ്കിൽ അവന്റെ മുഖം അടിച്ചു പൊളിക്കും…”
അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് പ്രിൻസിപ്പാളിനു പറ്റിയ അമളി മനസ്സിലായത്..
അത് മിനി ടീച്ചർക്ക് മുഖത്തു അടി കിട്ടിയത് പോലെയാണ് തോന്നിയത്
“അപ്പൊ ടീച്ചർ ആണെങ്കിലും രക്ഷപെടാൻ വേണ്ടി തിരിച്ചു ആക്രമിക്കും അല്ലെ..അത് തന്നെ ആണ് എന്റെ അനുജനും ചെയ്തത്…അവന്റെ ഡ്രസ് പരസ്യമായി ഊരാൻ നോക്കിയവർക്ക് ഒരു ശിക്ഷയും ഇല്ല..അത് തടയാൻ നോക്കി സ്വയം രക്ഷിക്കാൻ നോക്കിയ എന്റെ അനുജന് ഡിസ്സ്‌മിസ്സൽ കൊള്ളാം…”
Onn update cheyy ❤️