? അസുരൻ ? s2 ep 2 [ Vishnu ] 641

? 4

പ്രിൻസിപ്പൽ അത് ചോദിച്ചതും മിനി അതിന്റെ ഇടയിൽ കയറി..

 

“ജയ ടീച്ചറോട് എന്തിനാ ഇത് ചോദിക്കുന്നത്.. അവന്റെ വല്യമ്മ അല്ലെ..അവനു അനുകൂലം ആയിട്ടെ പറയു..അത് എല്ലാവർക്കും അറിയില്ലേ…”

 

പ്രിൻസിപ്പൽ കുറച്ചു നേരം ആലോചിച്ചു…

 

“ഓകെ എല്ലാവർക്കും അതാണ് വേണ്ടതെങ്കിൽ അവന്റെ അച്ഛനെ വിളിപ്പിച്ചു അവനെ ഡിസ്സ്‌മിസ് ചെയ്തേക്കാം..”

 

അത് കേട്ടപ്പോൾ ആണ് മിനിക്ക് ആശ്വാസം ആയത്..

 

“നടക്കില്ല ടീച്ചറെ …”

 

ആ ശബ്ദം കേട്ട ഇടത്തേക്ക് നോക്കിയപ്പോൾ കണ്ടത് വാതിലിന്റെ അടുത്തു നില്കുകയായിരുന്നു രാഗേന്ദുവിനെ ആയിരുന്നു

 

“നടക്കില്ല ടീച്ചറെ…അവനെ ഡിസ്സ്‌മിസ് ചെയ്യാൻ വിടില്ല….”

 

ജയ അവിടെ നിന്നും രാഗേന്ദുവിനോട് മിണ്ടാതെ ഇരിക്കാൻ പറയുന്നുണ്ടെങ്കിലും അവൾ അത് കേട്ട ഭാവം ആക്കിയില്ല

 

“കുട്ടി ആരാ..”

 

“ഞാൻ വിഷ്ണുവിന്റെ ചേച്ചി ആണ്..”

 

“കുട്ടി…വിഷ്ണു ഇവിടെയുള്ള രണ്ടു കുട്ടികളുടെ മൂക്കാണ് ഇടിച്ചു പൊട്ടിച്ചത് ..ഇത്രയും അക്രമവാസന ഉള്ള കുട്ടിയെ എങ്ങനെ ഇവിടെ പഠിപ്പിക്കും..”

48 Comments

  1. Onn update cheyy ❤️

Comments are closed.