? അസുരൻ ? s2 ep 2 [ Vishnu ] 641

? 3

ക്ലാസ്സിൽ ഇരുന്നു കൂട്ടുകാരികളുടെ കൂടെ രാഗേന്ദു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഒരു ടീച്ചർ അവിടേക്ക് വന്നു അവളെ ഓഫീസിലേക്ക് വിളിച്ചത്…

 

അവൾ ടീച്ചറിന്റെ കൂടെ ഓഫീസിലേക്ക് പോയപ്പോൾ കണ്ടത് ഓഫീസിലെ ഒരു മൂലയിൽ കയ്യിൽ ചോരയുമായി നിൽക്കുന്ന നന്ദുവിനെ ആയിരുന്നു…

 

ഓഫീസിലെ പ്രിൻസിപ്പാളിന്റെ മുറിയിൽ പ്രിൻസിപ്പാളും രണ്ടു മൂന്നു ടീച്ചർമാരും ജയയും ഉണ്ടായിരുന്നു…

 

” ടീച്ചർ എന്ത് നോക്കി നിൽക്കുവാ..അവനെ ഇപ്പോ ഡിസ്മിസ് ചെയ്യണം…”

 

“എന്റെ മിനി ടീച്ചറെ ഡിസ്സ്‌മിസ് ഒന്നും ചെയ്യാൻ ആകില്ല..കൂടി പോയാൽ ഒരു 2 ദിവസം സസ്‌പെൻഷൻ കൊടുക്കാം..അല്ലാതെ മറ്റൊന്നും കഴിയില്ല..”

 

പ്രിൻസിപ്പൽ അവരോടു പറഞ്ഞു…

 

“ടീച്ചറെ…അവൻ രണ്ടു കുട്ടികളുടെ മൂക്കാണ് ഇടിച്ചു പൊളിച്ചത്..കണ്ടില്ലേ കയ്യിൽ ചോരയും ആയി ഒരു കൂസലും ഇല്ലാതെ അവിടെ ഇരിക്കുന്നത്…കാശിയുടെ അച്ഛനെ അറിയില്ലേ..സർ എങ്ങാനും ഇങ്ങോട്ടെക്ക് വന്നാൽ പിന്നെ എന്താ ചെയ്യുവാ എന്ന് പറയാൻ കൂടി ആകില്ല…അതുകൊണ്ടു സർ വരുന്നതിനു മുൻപ് അവനെ ഡിസ്സ്‌മിസ് ചെയ്യണം..”

 

മിനി ടീച്ചർ തറപ്പിച്ചു പറഞ്ഞു..

 

“ജയ ടീച്ചർക്ക് എന്താ പറയാൻ ഉള്ളത്..”

48 Comments

  1. Onn update cheyy ❤️

Comments are closed.