? അസുരൻ ? s2 ep 2 [ Vishnu ] 641

? 37

“നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം..അവനെ രാത്രി സമയത്തു കറങ്ങി നടന്നു എന്നതിന് 5 സാക്ഷികൾ ഉണ്ട്..ജഗന്നാഥനും അയാളുടെ മകനും അവന്റെ സഹപാഠിയുടെ വീടിന്റെ അടുത്തു അവനെ കണ്ടു എന്ന വ്യക്തമായി പറഞ്ഞിട്ടുണ്ട്..പിന്നെ ആ വീട്ടിലെ ആൾ..ശങ്കരൻ..അവരും അവനെ അവിടെ കണ്ടതായി പറഞ്ഞിട്ടുണ്ട്…പിന്നെ പ്ലസ് ടു വിൽ പഠിക്കുന്ന രാജീവൻ എന്നയാളും അവനെ കണ്ടിട്ടുണ്ട്.

 

പിന്നെ ഇതെല്ലാം പോട്ടെ എന്നു വച്ചാലും ആ സ്കൂളിന്റെ മുന്നിൽ എപ്പോഴും ഇരുന്നു ഭിക്ഷ തേടുന്ന ആളും അവനെ തിരിച്ചറിഞ്ഞിട്ടുണ്ട്..അവൻ രാത്രി അവിടെ നിന്നും ഇറങ്ങി വന്നത്..

 

പിന്നെ ഫിംഗർ പ്രിന്റ് ഒക്കെ വേഗം തന്നെ വരും..

 

ഇത് ചെയ്തത് വിഷ്ണു ആണെന്ന് തെളിവുകൾ സഹിതം നമ്മൾ പൂട്ടിയിട്ടുണ്ട്..നിങ്ങൾക്ക് കോടതിയിൽ പോകാം…

 

അതും പറഞ്ഞു എസ് .ഐ അവരെ പറഞ്ഞുവിട്ടു..

 

അപ്പോഴാണ് ഭാസ്കരൻ അവിടെ പുറത്തു നിന്നിരുന്ന രാജീവനെ കണ്ടത്..അയാൾ രാജീവന്റെ അടുത്തേക്ക് നടന്നു.

 

“നീ അവനെ രാത്രി കണ്ടിരുന്നോ..”

 

“സാറേ..ഞാൻ കണ്ടു..പക്ഷെ അത് അവനെ മാത്രം അല്ല..ഇക്ബാലും ഉണ്ടായിരുന്നു..അത് ഞാൻ പൊലീസുകാരോട് പറഞ്ഞതാ..പക്ഷെ അവർ വിഷ്ണുവിന്റെ പേര് മാത്രം എഴുതി..ഇക്ബാൽ ഉണ്ടെന്ന് പറഞ്ഞാൽ എന്നെയും കേസിൽ കുടുക്കും എന്നു പറഞ്ഞു..ഞാൻ എന്ത് ചെയ്യും സാറേ..”

48 Comments

  1. Onn update cheyy ❤️

Comments are closed.