? അസുരൻ ? s2 ep 2 [ Vishnu ] 641

? 36

അവനെ മാത്രമായി അവിടെ ഉണ്ടായിരുന്ന രണ്ടു പേർ ക്ലാസ്സിലേക്ക് കൊണ്ടുപോയി.. അവൻ അവിടെ കണ്ട കാഴ്ച അവനെ ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആക്കിയിരുന്നു..

 

അവന്റെ വല്യമ്മയുടെ ശരീരം അവർ ആ കെട്ടിൽ നിന്നും താഴേക്ക് ഇറക്കുകയായിരുന്നു…അവൻ തളർന്നു വീണുപോയി..അവന്റെ കണ്ണുകളിൽ ഇരുട്ട് കയറിയിരുന്നു..

 

അപ്പോഴാണ് രണ്ടു പൊലീസുകാർ അവനെ പിടിച്ചത്..അവൻ ആ ഞെട്ടലിൽ എന്താണെന്ന് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ അവനെയും പിടിച്ചു കൊണ്ട് പൊലീസുകാർ പോലീസ് ജീപ്പിലേക്ക് നടന്നു..

 

നാട്ടുകാരിൽ ചിലർ തടയാൻ നോക്കിയെങ്കിലും അതൊന്നും ഏറ്റില്ല..അവനെയും എടുത്തുകൊണ്ടു പൊലീസുകാർ ജീപ്പിലേക്ക് കയറി…അവൻ അപ്പോഴും ആ തരിപ്പിൽ ആയിരുന്നു..

 

___________

 

പൊലീസ് സ്റ്റേഷനിൽ നിറയെ ആൾക്കാരെ കൊണ്ടു നിറഞ്ഞിരുന്നു..അപ്പോഴാണ് അവിടേക്ക് ഒരു ബെൻസ് കാർ വന്നു  നിന്നത്..അതിൽ നിന്നും രണ്ടു പേർ ഇറങ്ങി വന്നു..

 

ഭാസ്കരനും അയാളുടെ വക്കീലും….അവർ രണ്ടുപേരും പോയി എസ് .ഐ യോട് സംസാരിച്ചു..

 

“സർ അവനെതിരെ നിങ്ങൾക്ക് എന്തു തെളിവാണ് ഉള്ളത്..വെറുതെ പ്രായ പൂർത്തി ആകാത്ത ഒരു ചെക്കനെ നിങ്ങൾ ഇപ്പോൾ സ്റ്റേഷനിൽ പിടിച്ചിട്ടു 3 മണിക്കൂർ ആയി..”

48 Comments

  1. Onn update cheyy ❤️

Comments are closed.