? അസുരൻ ? s2 ep 2 [ Vishnu ] 641

? 35

രാവിലെ സ്കൂള് തുറക്കാൻ എത്തിയ സ്കൂളിലെ പ്യൂൻ അവിടേക്ക് കയറിയപ്പോൾ ആണ് അവിടെ ഒരു ക്ലാസ് മുറി തുറന്നു കിടക്കുന്നത് കണ്ടത്..

 

അയാൾ ആ ക്ലാസ്സിലേക്ക് കയറിയതും ആ കാഴ്ച കണ്ടു പേടിച്ചു..അയാൾ ഇറങ്ങി ഓടി..അയാൾ കണ്ട കാഴ്ച ക്ലാസ്സിന്റെ ഉത്തരത്തിൽ കെട്ടി തൂങ്ങി ആടുന്ന ജയ ടീച്ചറിനെ ആയിരുന്നു..

 

_________________

 

“ഡാ… നന്ദു..ഡാ …എഴുന്നേൽക്കേടാ..”

 

ഇച്ചുവിന്റെ നിർത്താതെ ഉള്ള വിളി കേട്ടാണ് അവൻ എഴുന്നേറ്റത്..

 

“എന്താടാ…”

 

“എടാ…നീ വേഗം റെഡി ആക്..ഒന്നു സ്കൂൾ വരെ പോകാൻ പറഞ്ഞു..യൂണിഫോം ഒന്നും വേണ്ട എന്ന പറഞ്ഞേ.”

 

“ആഹ്‌ടാ ഇപ്പൊ വരാം..”

 

അതും പറഞ്ഞു അവൻ വേഗം തന്നെ ഡ്രസ് ചെയ്തു ..അപ്പോഴാണ് അവൻ അവളിൽ നിന്നും എടുത്ത ആ മാല കണ്ടത്.. അവൻ അതെടുത്തു പോക്കറ്റിൽ ഇട്ടു ഇച്ചുവിന്റെ കൂടെ സ്കൂളിലേക്ക് നടന്നു..

 

സ്കൂളിൽ എത്തിയപ്പോൾ അവർ കണ്ടത് വലിയ ജനക്കൂട്ടത്തെ ആയിരുന്നു..അവനു എന്താണ് കാര്യം എന്നു മനസ്സിലായില്ല…

 

അപ്പോഴാണ് അവൻ അവിടെ നിന്നിരുന്ന ഗൗരിയെയും കൂട്ടുകാരികളെയും കണ്ടത്..അവരുടെ എല്ലാവരുടെയും മുഖത്ത് അവൻ കണ്ടത് സങ്കടവും ഭയവും ആയിരുന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.