? അസുരൻ ? s2 ep 2 [ Vishnu ] 641

? 33

________

 

പുറത്തെത്തിയ ജഗന്നാഥൻ ശങ്കരനോട് സംസാരിച്ചു..ശേഷം മുസ്‌തഫയുടെ അടുത്തേക്ക് വന്നു..

 

“ഡോ ചെയ്യണ്ടത് അറിയാലോ..നാളെ രാവിലെ എനിക്ക് ആ വാർത്ത കേൾക്കണം..പിന്നെ മറ്റേ തെളിവുകൾ ഒക്കെ പോലീസ് ചെയ്തോളും…പിന്നെ കാശി ബാക്കി കാര്യങ്ങൾ ചെയ്യും..”

 

മുസ്തഫ അതിനു സമ്മതിച്ചു…

 

അയാൾ ആ മുറിയിലേക്ക്..ഒരു ക്രൂരത നിറഞ്ഞ ചിരിയോടെ…

 

_________________

 

ഇച്ചു ആ വെള്ളത്തിൽ ആകെ നനഞ്ഞിരുന്നു..അവർ രണ്ടു പേരും കൂടി നടന്നു വരുമ്പോൾ ആണ് ഒരാൾ മതിലിന്റെ അടുത്തു നിന്നും പരുങ്ങി കളിക്കുന്നത് കണ്ടത്..

 

നന്ദുവും ഇച്ചുവും ഒന്നും മിണ്ടാതെ അവന്റെ പുറകിൽ പോയി നിന്നു..

 

“ഡാ..”

 

ഇച്ചുവിന്റെ അലർച്ച കേട്ടതും അവൻ ഓടാൻ നോക്കിയെങ്കിലും അവർ രണ്ടുപേരും പിടിച്ചു വച്ചു..

 

ആളെ കണ്ട രണ്ടുപേരും ഞെട്ടി..രാജീവൻ…പ്ലസ് ടൂവിൽ പഠിക്കുന്ന രാജീവൻ…രാഗേന്ദുവിന്റെ സഹപാഠി..

 

“ചേട്ടൻ എന്താ ഇവിടെ..”

 

നന്ദുവിന്റെ ചോദ്യത്തിന് അവൻ തിരിച്ചു മിണ്ടിയില്ല..

 

“പറ ചേട്ടാ..നാട്ടുകാരെ വിളിക്കണോ..”

 

അത് കേട്ട രാജീവൻ ഞെട്ടി..

 

48 Comments

  1. Onn update cheyy ❤️

Comments are closed.