? 32
“ഇല്ല ജഗന്നാഥ….നിങ്ങൾ കാരണം ജീവൻ നഷ്ടമായത് 8 പേരുടെ ആണ്..ഇത് തെളിവടക്കം ഞാൻ കാണിക്കും..”
അത് കേട്ട ജഗന്നാഥൻ ഒന്നു ചിരിച്ചു..
“ജയേ.. ഇനി നിനക്ക് അവസരം ഇല്ല…നിന്നെ ഞങ്ങൾ ഒരു മടക്കം ഇല്ലാത്ത യാത്രയിലേക്ക് അയക്കാൻ പോകുകയാണ്.. പിന്നെ അത് കെട്ടി വയ്ക്കാൻ പോകുന്നത് നിന്റെ അനുജന്റെ മകന്റെ മുകളിൽ ആണ്…നീ ഈ എടുത്ത തീരുമാനം കൊണ്ടു നീയും മരിക്കും നിന്റെ കുടുംബത്തിലെ ഒരാളുടെ ജീവിതവും പോകും..ഹാപ്പി ജേർണി..”
അത് കേട്ട ജയ ഞെട്ടി..
“പ്ലീസ് നന്ദുവിനെ ഇതിലേക്ക് വലിച്ചിഴകരുത്…”
അത് കേട്ട ജഗന്നാഥൻ അവരെ നോക്കി ഒന്നു ചിരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി..അതേ സമയം ജയ അലറി വിളിച്ചെങ്കിലും അയാൾ മൈൻഡ് ആക്കിയില്ല…
ഇതേ സമയം സ്കൂളിന്റെ പിന്നിൽ ഉള്ള പുഴയിൽ നിന്നും കഴുകുകയായിരുന്ന നന്ദുവും ഇച്ചുവും ഒരു സ്ത്രീയുടെ അലർച്ച കേട്ടു..
“എടാ..എന്താടാ അത്..”
ഇച്ചു പേടിച്ചു കൊണ്ടു നന്ദുവിന്റെ അടുത്തേക്ക് പോയി..
“എടാ നമ്മുക്ക് ഇവിടെ നിന്നും പോകാം…”
അതും പറഞ്ഞു നന്ദുവും പുറകെ ഇച്ചുവും ആ സ്ഥലത്ത് നിന്നും വിട്ടു..അവന്റെ വല്യമ്മ അവിടെ ഇല്ലാതെ ആകുന്നത് അറിയാതെ…അവന്റെ ജീവിതം മാറുന്നത് അറിയാതെ…
Onn update cheyy ❤️