? അസുരൻ ? s2 ep 2 [ Vishnu ] 642

? 30

അവൾ അവളുടെ കട്ടിലിൽ ഇരുന്നു..

 

എന്നാൽ അവൻ ഇച്ചുവിനെ കണ്ടില്ല…അപ്പോഴാണ് ഒരാൾ മുഴുവൻ പച്ച നിറത്തിൽ കുളിച്ചു വരുന്നത് കണ്ടത്..ഇച്ചു…അവന്റെ മുകളിൽ മുഴുവൻ ചാണകം ആയിരുന്നു…

 

അത് കണ്ട നന്ദുവിന് ചിരി നിർത്താൻ ആയില്ല..

 

“പോടാ പട്ടി…”

 

“നമ്മുക്ക് പുഴയിൽ പോയി കഴുകിയിട്ടു വീട്ടില്ലേക് പോകാം..ഇതും വച്ചു വീട്ടിലേക്ക് പോയാൽ നാളെ വന്നാൽ ചേച്ചിക്കും അമ്മക്കും മനസ്സിലാകും..”

 

അതും പറഞ്ഞു രണ്ടാളും കൂടി ആ ഭാഗത്തേക്ക് നടന്നു..

അവർ നടക്കാൻ തുടങ്ങിയതും ഒരു ബെൻസ് കാർ അവരെ വെട്ടിച്ചു കടന്നു പോയിരുന്നു..അതിൽ കാശിയും അവന്റെ അച്ഛൻ ജഗന്നാഥനും ആയിരുന്നു..

 

കാശിക്ക് അവനെ ആ ഭാഗത് കണ്ടതും കാര്യം മനസ്സിലായിരുന്നു…

 

“അച്ഛാ…അവരെ കൊന്നാൽ ആരുടെയെങ്കിലും നേരെ കേസ് തിരിച്ചു വിടണ്ടേ..”

 

“എന്താ ആരെയെങ്കിലും മനസ്സിൽ ഉണ്ടോ..”

 

അയാൾ ഡ്രൈവ് ചെയ്തുകൊണ്ട് ചോദിച്ചു..

 

“ഉണ്ട്..എന്റെ മൂക്കിൽ അന്ന് ഇടിച്ചവൻ..”

 

അത് കേട്ടതും അയാൾ അവനെ നോക്കി..

 

“അത് വേണോടാ..”

 

അയാൾ ചോദിച്ചതും അവൻ അയാളെ ദേഷ്യത്തോടെ നോക്കി..

48 Comments

  1. Onn update cheyy ❤️

Comments are closed.