? അസുരൻ ? s2 ep 2 [ Vishnu ] 641

? 28

അത് കേട്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്..

 

 “നീ എന്താ ഈ രാത്രി…”

 

“നാളെ മാത്സ് ഹോം വർക് ഉണ്ട്..പിന്നെ ചെയ്തില്ലെങ്കിൽ വല്യമ്മ എന്നെ കൊല്ലും..അതാ…ഒന്നും തോന്നരുത്..”

 

അവൻ പേടിയോടെ പറഞ്ഞു…

 

അപ്പോൾ അവളുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു….

 

അവൾ അവന്റെ ബുക്ക് അവൾക്ക് നൽകി..

 

“ഇനി അധികം നേരം നിൽക്കേണ്ട…വേഗം വിട്ടോ…അച്ഛൻ കണ്ടാൽ പ്രശ്നമാകും..”

 

അവൻ അതിനൊരു ചിരിയും പാസാക്കി അവിടെ നിന്നും പോകാൻ നോക്കിയപ്പോൾ പെട്ടെന്ന് അവിടെ അവൻ നിന്നു…

 

“ഗൗരി വേറൊരു കാര്യം പറയാൻ ഉണ്ടായിരുന്നു..”.

 

“എന്താ..”

 

അവൾ അവനെ സംശയത്തോടെ നോക്കി..

 

“അത് എനിക്ക് തന്നെ ഇഷ്ടം ആണ്..ഇഷ്ടം എന്നു പറഞ്ഞാൽ വലിയ ഇഷ്ടം…യോഗ്യത ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..ഇല്ലെങ്കിൽ പൊറുക്കണം..”

 

അതു പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് ജനൽ കമ്പിയുടെ അടുത്തേക്ക് വന്നു നിന്നു.

 

അവന്റെ മുഖത്തിന്റെ അടുത്തേക്ക് അവളുടെ മുഖവും വന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.