? അസുരൻ ? s2 ep 2 [ Vishnu ] 641

? 27

“അച്ഛൻ ആരെ വേണമെങ്കിലും കൊന്നൊ….നമ്മുടെ കാര്യത്തിന് നമ്മുടെ മുന്നിൽ തടസം ആയി നിൽക്കുന്നവരെ തീർക്കണം എന്നു അച്ഛൻ തന്നെ അല്ലെ പറഞ്ഞിട്ടുള്ളത്..

 

അതും പറഞ്ഞു രണ്ടുപേരും ചിരിച്ചു..

 

____________

 

അവർ രണ്ടുപേരും ആ വീട്ടിന്റെ ചുറ്റും ശബ്ദം ഉണ്ടാകാതെ നടന്നു…അപ്പോഴാണ് ഒരാൾ വീടിന്റെ സൈഡിൽ നിന്നും പുറത്തേക്ക് ഇറങ്ങി വന്നത്..

 

നന്ദുവും ഇച്ചുവും ഒന്നും അവിടെ ഉണ്ടായിരുന്ന വാഴ തോട്ടത്തിൽ ഒളിച്ചു നിന്നു..

 

അയാൾ അകത്തു കയറി പോയതും രണ്ടു പേരും അവിടെനിന്നും പുറത്തേക്ക് ഇറങ്ങി..

 

അപ്പോഴാണ് ഒരു മുറിയിൽ ലൈറ്റ് കണ്ടത്..നന്ദുവിനു ആ മുറിയിൽ അവളുടെ ബാഗ് കണ്ടതും അവളുടെ മുറി ആണെന്ന് മനസ്സിലായി..

 

അവൻ ഇച്ചുവിനോട് ആരെങ്കിലും വരുന്നുണ്ടെങ്കിൽ സിഗ്നൽ തരാൻ പറഞ്ഞ ശേഷം അവളുടെ മുറിയുടെ അടുത്തേക്ക് നടന്നു..

 

അപ്പോൾ അവൾ അവളുടെ ബാഗിലേക്ക് ബുക്കുകൾ എടുത്തു വയ്ക്കുകയായിരുന്നു…

 

“ശു ശു..”

 

നന്ദു വിളിച്ചതും അവൾ ആ ജനാലയുടെ പുറത്തേക്ക് നോക്കി..ആദ്യം അവൾ ഒന്നു ഞെട്ടി പിന്നോട്ടേക് പോയി അലറി വിളിക്കാൻ ശ്രമിച്ചതും അവൻ കുറച്ചു കൂടി അടുത്തേക്ക് വന്നു..

 

“ഒച്ച വെക്കരുത്..ഞാൻ നന്ദുവാ.”

48 Comments

  1. Onn update cheyy ❤️

Comments are closed.