? അസുരൻ ? s2 ep 2 [ Vishnu ] 641

? 25

അവൻ ഒറ്റയ്‌ക്ക് ആയതു കൊണ്ട് ഇച്ചുവിനോട് നന്ദുവിന്റെ അടുത്തേക്ക് പോകാൻ രാഗേന്ദു പറഞ്ഞിരുന്നു..

 

അവർ പോയി കുറച്ചു നേരം കഴിഞ്ഞതും ഇച്ചു വന്നു..അങ്ങനെ പഠിപ്പും എല്ലാം കഴിഞ്ഞു നിന്നിരുന്ന സമയം ആണ് നന്ദു അവന്റെ ഡയറി എടുത്തു നോക്കിയത്..

 

അതിൽ അവനു പിറ്റേ ദിവസം ചെയണ്ട കാര്യങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു..അപ്പോഴാണ് അതിൽ അവനൊരു കാര്യം കണ്ടത്..

 

നാളെ ആണ് മാത്സ് ഹോം വർക് വെയ്ക്കണ്ട ദിവസം..അത് ചെയ്യാൻ ആണെങ്കിൽ ബുക്ക് ഗൗരിയുടെ കയ്യിലും…

 

കാര്യം അറിഞ്ഞ ഇച്ചുവും നന്ദുവും കുറെ നേരം ആലോചിച്ചു..

 

“എടാ ഞാൻ കണ്ടിട്ട് ഒരു വഴിയേ ഉള്ളു…”

 

“എന്താടാ അത്…”

 

നന്ദു അവനെ പ്രതീക്ഷയോടെ നോക്കി..

 

“അവളുടെ വീട്ടിൽ ഇപ്പൊ തന്നെ പോയി ബുക്ക് മേടികണം..”

 

നന്ദു ക്ലോക്കിലേക് നോക്കി..സമയം 10 മണി കഴിഞ്ഞിരുന്നു..

 

“എടാ…ഈ പാതി രാത്രിക്കോ..”

 

“മതില് ചാടണം… അല്ലാതെ നോ രക്ഷ…നിന്റെ വല്യമ്മയെ അറിയാലോ.. നാളെ പച്ചക്ക് കത്തിക്കും ഹോം വർക് കിട്ടിയില്ലെങ്കിൽ..”

48 Comments

  1. Onn update cheyy ❤️

Comments are closed.