? അസുരൻ ? s2 ep 2 [ Vishnu ] 641

? 24

അത് കേട്ട അവൻ അവളെ നോക്കി…

 

“എന്താ…”

 

“രണ്ടാഴ്ച വരാത്തത് കൊണ്ടു കുറെ എഴുതാൻ ബാക്കിയുണ്ട്…മാത്സ് നോട്ട് തന്നാൽ നാളെ രാവിലെ തിരിച്ചു തരാം..”

 

“അതേയുള്ളോ..അത് തരാലോ..”

 

അതും പറഞ്ഞു അവൻ ബുക്ക് അവൾക്ക് ബാഗിൽ നിന്നും എടുത്തു നൽകി..

 

“പിന്നെ എന്നെ വിഷ്ണു എന്നു വിളികണ്ട..കൂട്ടുകാർ ഒക്കെ നന്ദു എന്ന വിൽക്കാറ്..”

 

“ഓകെ..”

 

അതും പറഞ്ഞു അവൾ അവന്റെ നേരെ കൈ നീട്ടി.

 

“ഫ്രണ്ട്‌സ്…”

 

അവൾ അത് പറഞ്ഞതും അവൻ ഒന്നു മടിച്ചെങ്കിലും അവൻ അവളുടെ കയ്യിൽ അവന്റെ കൈ വച്ചു..

 

“ഫ്രണ്ട്‌സ്…”

 

അവൾ അവന്റെ ബുക്കും ബാഗിൽ വച്ചു അവനോടു നന്ദിയും പറഞ്ഞു വീട്ടിലേക്ക് പോയി..

 

“ഡാ…എന്താ നടന്നെ..”

 

ഇച്ചു ചോദിച്ചു..

 

“എന്റെ ബുക് മേടിച്ചതാ..”

 

അതും പറഞ്ഞു അവൻ മുന്നോട്ടെക്ക് നടന്നു..

 

_________

 

അവൻ വീട്ടിൽ എത്തിയപ്പോൾ അവന്റെ വീട്ടുകാർ എല്ലാവരും അവന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോകുവായിരുന്നു..അവനു വരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞതും അവനെ അവർ നിർബന്ധിച്ചില്ല..

48 Comments

  1. Onn update cheyy ❤️

Comments are closed.