? അസുരൻ ? s2 ep 2 [ Vishnu ] 641

? 23

അത് കേട്ടതും അവന്റെ ഉള്ളിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയെങ്കിലും അവൻ പിടിച്ചു വച്ചു..

 

“അതിനു നന്ദിയുടെ ആവശ്യം ഒന്നും ഇല്ല…ആരായാലും ചെയ്യുന്നതെ ഞാനും ചെയ്തിട്ടുള്ളൂ…”

 

അതും പറഞ്ഞു അവൻ ചിരിച്ചു..

 

“എടാ ഇവൻ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ..ഗോൾഡൻ ചാൻസ് കളയുവാണോ….”

 

ഇച്ചു പറയുന്നത് കേട്ട് അർജുൻ ചിരിച്ചു..

 

“ഡാ പോത്തെ… വെറുതെ അല്ല നിനക്ക് തേപ്പ് കിട്ടുന്നത്…”

 

അതും പറഞ്ഞു അവർ നന്ദുവിനെയും ഗൗരിയെയും ശ്രദ്ധിച്ചു….

 

“പിന്നെ വിഷ്ണു സോറി..അന്ന് ഞാൻ വളരെ റൂഡ് ആയിട്ടാണ് സംസാരിച്ചത് എന്നറിയാം…പിന്നെ കാശിയുടെ വിഷയത്തിൽ അറിയാതെ ….അങ്ങനെ ഒക്കെ സംഭവിക്കും എന്നു എനിക്ക് അറിയില്ലായിരുന്നു..”

 

അതും പറഞ്ഞു അവൾ കരയാൻ തുടങ്ങി..മൂന്നാളും ഒരുപോലെ ഞെട്ടി..

 

“എഡോ..കരയല്ലേ..നാട്ടുകാർ കാണും..എനിക്ക് പ്രശ്നമൊന്നും ഇല്ല…”

 

അത് കേട്ട അവൾ അവന്റെ മുഖത്തേക്ക് നോക്കി..

 

“എഡോ എനിക്ക് പ്രശ്നമില്ല..എനിക് തന്നോട് ഒരു ദേഷ്യവും ഇല്ല..കരയല്ലേ..”

 

അത് കേട്ടപ്പോൾ അവളുടെ കരച്ചിൽ നിന്നു..

 

“എങ്കിൽ വിഷ്ണു ഒരു ഹെല്പ് ചെയ്യുവോ..”

48 Comments

  1. Onn update cheyy ❤️

Comments are closed.