? അസുരൻ ? s2 ep 2 [ Vishnu ] 641

 

? 1

കാശി അവന്റെ പാന്റിന്റെ ബട്ടണിൽ കൈ വച്ചതും നന്ദുവിന് അവന്റെ ക്ഷമയുടെ നെല്ലിപലക കടന്നു പോയിരുന്നു..ഇത്രയും നാൾ വീട്ടിലും സ്കൂളിലും ദേഷ്യവും   സന്തോഷവും  സങ്കടവും എല്ലാം പിടിച്ചു വച്ചു വികാരങ്ങൾ ഇല്ലാതെ നിന്നിരുന്ന  നന്ദുവിനെ എല്ലാ കോണ്ട്രോളുകളും ആ ഒരു നിമിഷം നഷ്ടപ്പെട്ടിരുന്നു..

 

അവന്റെ മനസ്സിൽ എന്നും ഉണ്ടാകാറുള്ള പേടി ആ സമയം അവനിൽ ഉണ്ടായില്ല.. അതുകൊണ്ടുതന്നെ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഒരൊറ്റ കാര്യം മാത്രം ആയിരുന്നു..അതിജീവനം..

 

കാശി ബട്ടണിൽ കൈ വച്ചതും നന്ദു അവന്റെ കൈ ആ പിടിയിൽ നിന്നും ശക്തിയിൽ വലിച്ചു.. ആ സമയം അവനിൽ ഉണ്ടായ ശക്തിയിൽ ആ പിടി വിട്ടു പോയിരുന്നു..

 

ആ നിമിഷം തന്നെ നന്ദു വേഗത്തിൽ അവന്റെ വലതു കയ്യുടെ മുട്ടുകൊണ്ടു പിന്നിൽ ഉണ്ടായിരുന്ന ഡേവിടിന്റെ  മൂക്കിൽ ഇടിച്ചു..

 

അതേ നിമിഷം തന്നെ അവൻ വലതു കൈ ചുരുട്ടികൊണ്ടു  അവന്റെ മുഴുവൻ ശക്തിയും എടുത്തു കാശിയുടെ മൂക്കിൽ ഇടിച്ചു…

 

പ്രതീക്ഷിക്കാതെ കിട്ടിയ ആ ഇടി ബോക്സിങ് ചാമ്പ്യൻ ആയ കാശിക്ക് തടുക്കാൻ കഴിഞ്ഞില്ല…അത് അവന്റെ മൂക്കിൽ തന്നെ കൊണ്ടു..ആ ഇടി കിട്ടിയ നിമിഷം തന്നെ കാശിക്ക് അവന്റെ മൂക്കിന്റെ പാലം പൊട്ടി എന്നു മനസ്സിലായിരുന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.