? അസുരൻ ? s2 ep 2 [ Vishnu ] 641

? 18

നന്ദു അവളുടെ അടുത്തേക്ക് എത്തിയതും

അവൾ വെള്ളത്തിലേക്ക് പൂർണമായും മുങ്ങാൻ പോകുകയായിരുന്നു ..

അവളുടെ അടുത്തെത്താൻ അവനു കഴിയുന്നില്ലായിരുന്നു…എന്നാൽ അവൻ വേഗത്തിൽ നീന്തി അവളുടെ മുടിയിൽ പിടിച്ചു പൊന്തിച്ചു….ഒപ്പം സൈഡിൽ ഉണ്ടായിരുന്ന മരത്തിന്റെ കൊമ്പിലും പിടിച്ചു അവിടെനിന്നു..

 

അവൻ വേഗത്തിൽ തന്നെ അവളുടെ വയറിൽ കൂടി പിടിച്ചു ആ തൊട്ടിലൂടെ നീന്തി നീന്തി കരയിലേക്ക് കയറാൻ ശ്രമിച്ചു…കുറച്ചു നേരത്തെ ശ്രമത്തിനൊടുവിൽ അവൻ കരയ്ക്ക് അവളെയും കൊണ്ടു കയറി..

 

അവൻ വേഗം തന്നെ അവളെ അവിടെ കരയിൽ കിടത്തി..അവളുടെ ബോധം നഷ്ടമായിരുന്നു..

 

അവൻ അവകുടെ വയറിൽ ശക്തിയിൽ അമർത്തിയതും അവളുടെ വയറിൽ നിന്നും വെള്ളം വായിലൂടെ പുറത്തേക്ക് പൊയ്കൊണ്ടിരുന്നു..അവൾ നന്നായി വെള്ളം കുടിച്ചു എന്നു അവനു മനസ്സിലായി..

 

അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന കുറച്ചു ആൾക്കാർ അവിടേക്ക് എത്തിയത്..അവർ എല്ലാവരും കൂടി അവളെയും അവനെയും ആശുപത്രിയിൽ എത്തിച്ചു..ഇതിനിടയിൽ ആ കമ്പിൽ പിടിക്കാൻ നോക്കിയപ്പോൾ നന്ദുവിനെ കയ്യും മുറിഞ്ഞു ചോര വരുന്നുണ്ടായിരുന്നു…

48 Comments

  1. Onn update cheyy ❤️

Comments are closed.