? അസുരൻ ? s2 ep 2 [ Vishnu ] 641

? 17

ഇച്ചുവിനു കാര്യം മനസ്സിലായിരുന്നു..അവൻ നന്ദുവിന്റെ പുറകെ അലറികൊണ്ടു അവനെ തടയാൻ വേണ്ടി ഓടാൻ നോക്കിയെങ്കിലും അവനു അതിനു കഴിഞ്ഞില്ല..

 

അപ്പോഴേക്കും ഗൗരി പിടിച്ചിരുന്ന കമ്പിൽ ഉണ്ടായിരുന്ന പിടി അവൾക്ക് വിട്ടു പോയിരുന്നു..പുഴ പോലെ കുത്തി ഒലിച്ചുകൊണ്ടിരുന്ന  ആ തോട്ടിലേക്ക് അവൾ ഒളിച്ചു പോകാൻ തുടങ്ങി..

 

അപ്പോഴേക്കും അവളുടെ കൂട്ടുകാരികളുടെ മുന്നിൽ നിന്നും ഓടി വന്നു നന്ദു പാലത്തിൽ നിന്നും എടുത്തു ചാടി..

 

നന്ദുവിന്റെ ആ ചാട്ടത്തിൽ അവൻ ആ തൊട്ടിലെ വെള്ളത്തിൽ ആദ്യം മുഴുവൻ ആ മുങ്ങി പോയിരുന്നു..വെള്ളം അവനെയും കൊണ്ടു മുന്നോട്ടെക്ക് കുതിച്ചു..

 

അവനു വെള്ളത്തിൽ ബാലൻസ് കിട്ടാതെ വിഷമിച്ചു..അവന്റെ മുന്നിലായി കുറച്ചു ദൂരത്തിൽ ഗൗരി ഒലിച്ചു പോകുന്നുണ്ടായിരുന്നു…

 

അവൾ ആ വെള്ളത്തിൽ മുങ്ങാൻ തുടങ്ങുന്നത് അവൻ കണ്ടു..അവൻ വേഗത്തിൽ തന്നെ നീന്തി അവളുടെ അടുത്തേക്ക് കുതിച്ചു..

 

ഇതേ സമയം ഇച്ചു അവിടെ വയലിൽ ഉണ്ടായിരുന്ന കുറച്ചു പേരോട് കാര്യം ഓടി പോയി പറഞ്ഞിരുന്നു..അവർ വേഗം തന്നെ സ്ഥലത്തേക്ക് കുതിച്ചു..

48 Comments

  1. Onn update cheyy ❤️

Comments are closed.