? അസുരൻ ? s2 ep 2 [ Vishnu ] 641

? 15

ഗൗരി അവനെ കണ്ടെങ്കിലും അവനെ നോക്കതെ നടന്നു…അവൾക്ക് എന്തോ ഒരു കുറ്റബോധവും പേടിയും ആയിരുന്നു..

 

അവൾ അവനെ മൈൻഡ് ആക്കാതെ പോയപ്പോൾ അവനു വലിയ സങ്കടം ഒന്നും തോന്നിയില്ല..

 

താൻ എന്തിനു സങ്കടപെടണം…അവൾക്ക് ഇഷ്ടമല്ലെങ്കിൽ നോക്കില്ല..അത്രെയെ ഉള്ളു.

 

അതും മനസ്സിൽ വിചാരിച്ചു നടന്നപ്പോൾ ആണ് ഇച്ചു അവന്റെ അടുത്തു എത്തിയത്…

 

“നീ എന്താടാ ഇവിടെ…”

 

“ഞാൻ അജുന്റെ അടുത്തു പോയതാ..”

 

“നീ ഇല്ലാത്ത ഒരു കുറവ് ക്ലാസ്സിൽ ഉണ്ടായിരുന്നു..

 

അത് കേട്ട നന്ദുവിന് ചിരി വന്നു..

 

“ഞാൻ ഇല്ലാത്തതിന്റെ കുറവോ…ഞാൻ എന്നൊരാൾ അവിടെ ഉള്ള കാര്യം പോലും അധികം പേർക്കും അറിയില്ലലോ..”

 

“മോനെ നീ ഇപ്പൊ സ്കൂൾ ഹീറോ ആണ്..അവനെ അടിച്ചിട്ടത് മാത്രം അല്ല..നീ കാരണം അവൻ ആ സ്കൂൾ തന്നെ മാറി പോയി..”

 

“അവൻ സ്കൂൾ മാറി പോയ..”

 

നന്ദു ഞെട്ടി

 

“പിന്നെ..അവൻ നാണം കെട്ടില്ലേ..അതുകൊണ്ടു അവനും കൂട്ടുകാരും സ്കൂൾ മാറി പോയി..”

 

അത് പറയുമ്പോൾ നന്ദുവിനെ ഉള്ളിൽ സന്തോഷം മാത്രം ആയിരുന്നു..

 

അപ്പോഴേക്കും മഴ നന്നായി കനത്തു..അവർ അവിടെ തൊട്ടിനു കുറുകെ ഉള്ള പാലത്തിന്റെ അടുത്തു എത്തിയിരുന്നു..

48 Comments

  1. Onn update cheyy ❤️

Comments are closed.