? അസുരൻ ? s2 ep 2 [ Vishnu ] 641

? 12

പക്ഷെ എനിക്ക് ഒരു കാര്യം അറിയാൻ ഉണ്ട്..ഞാൻ വല്ല റോബോട്ട് വല്ലതും ആണോ നിങ്ങൾക്ക്..പഠിച്ചു മാർക് വാങ്ങുക..അത്ര തന്നെ..അത് മാത്രം മതി….വീട്ടിൽ നിന്നും എവിടെയും പോകണ്ട സ്കൂള് വീട്..അത്ര തന്നെ….മുഴുവൻ സമയവും പഠിപ്പ്…

 

പക്ഷെ എന്റെ ഇഷ്ടങ്ങളോ സങ്കടങ്ങളോ എന്നെങ്കിലും നിങ്ങൾ അറിയാൻ ശ്രമിച്ചിട്ടുണ്ടോ.. ഇല്ലാലോ…ബാക്കി ഉള്ളവരുടെ മുന്നിൽ ഞാൻ ഒരു പോഴൻ ആണ്..വെറും പോഴൻ …ഒന്നിനും കൊള്ളാത്തവൻ..അങ്ങനെ ആക്കിയത് അല്ലെ നിങ്ങൾ എല്ലാരും..ഒരു വികാരവും ഇല്ലാതെ…

 

മതി..ഇന്നത്തോടെ എല്ലാം അവസാനിച്ചു..എല്ലാം കഴിഞ്ഞു….ഇനി അച്ഛാ എന്നും വിളിച്ചു ഞാൻ വരില്ല….നിങ്ങൾക്ക് മാർക് പൊരെ.. അത് ഞാൻ മേടിച്ചു തരാം…”

 

അതും പറഞ്ഞു അവൻ മുകളിലേക്ക് അവന്റെ മുറിയിലേക്ക് പോയി വാതിൽ അടച്ചു..

 

ജയരാമനും ഗീതയും ആകെ ഞെട്ടിപോയിരുന്നു..രാഗേന്ദു അവന്റെ കൂടെ മുകളിലേക് പോയെങ്കിലും അവൻ വാതിൽ അടച്ചത് കൊണ്ടു അവൾക്ക് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല..

 

____________

 

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ നന്ദു ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി അർജുന്റെ വീട്ടിലേക്ക് നടന്നു..പോകുമ്പോൾ അവന്റെ അച്ഛനും അമ്മയും അവനെ കണ്ടെങ്കിലും അവർ ഒന്നും പറഞ്ഞില്ല..

48 Comments

  1. Onn update cheyy ❤️

Comments are closed.