? അസുരൻ ? s2 ep 2 [ Vishnu ] 641

? 11

“അച്ഛാ അച്ഛനും എല്ല കാര്യങ്ങളും അറഞ്ഞതല്ലേ..അവനെ ഉപദ്രവിക്കാൻ നോക്കിയപ്പോൾ അല്ലെ അവൻ എതിർത്തത്..”

 

അത് പറഞ്ഞു തീർന്നതും അവളുടെ മുഖത്തും ശക്തിയിൽ അടി കിട്ടിയിരുന്നു..

 

“എന്ത് ധൈര്യത്തിൽ ആഹ്‌ടി എന്റെ  മുന്നിൽ വന്നു ഇങ്ങനെ സംസാരിച്ചത്…അവനെ ഉപദ്രവിക്കാൻ നോക്കിയാൽ ടീച്ചർമാരോട് പറയണം..അല്ലാതെ തിരിച്ചു തള്ളുകയല്ല വേണ്ടത്…”

 

അയാൾ അതും പറഞ്ഞു അവനെ അടിക്കാൻ ഓങ്ങിയതും കണ്ടത് അയാളെയും നോക്കി നിന്നു ചിരിക്കുന്ന നന്ദുവിനെ ആയിരുന്നു.

 

“അടിച്ചോ അച്ഛാ..നല്ലോണം അടിക്ക്..ശരിയാ ഞാൻ ചെയ്തത് തെറ്റാ..

എന്റെ ഡ്രസ് ഒക്കെ ഊരി എന്നെ ബാക്കി ഉള്ളവരുടെ മുന്നിൽ നാണം കെടുത്താൻ നോക്കിയപ്പോൾ എതിർക്കുന്നതിനു പകരം നിന്നു കൊടുക്കുകയായിരുന്നു വേണ്ടത്..

 

അവർ എന്റെ ഡ്രസ് ഒക്കെ ഊരി ബാക്കി ഉള്ളവരുടെ മുന്നിൽ എന്നെ നാണം കെടുത്തിയ ശേഷം ഞാൻ ടീച്ചര്മാരുടെ മുന്നിൽ പോയി ഇരുന്നു കരയണമായിരുന്നു..അവരോട് പരാതി പറയണമായിരുന്നു…ഞാൻ ചെയ്തതാ തെറ്റ്..

48 Comments

  1. Onn update cheyy ❤️

Comments are closed.