? 10
അതിനു നന്ദു ഒന്നു ചിരിക്കുക മാത്രം ചെയ്തു..
“ഇന്നലെ ശിവേട്ടനെ വിളിച്ചിരുന്നു..ഏട്ടൻ ആണ് ട്രിക്ക് പറഞ്ഞു തന്നത്..”
“അപ്പൊ വെറുതെ അല്ല..”
അതും പറഞ്ഞു ഇച്ചു ചിരിച്ചു..
______________
രാത്രി മുകളിൽ ഉള്ള മുറിയിൽ ഇരുന്നു പഠിക്കുമ്പോൾ ആണ് താഴെ നിന്നും ബഹളം നന്ദു കേട്ടത്..
“ഡാ നന്ദു..വാടാ..”
അച്ഛന്റെ അലർച്ച കേട്ടതും അവൻ വേഗം തന്നെ താഴ്‌ക്ക് വന്നു അച്ഛന്റെ അടുത്തേക്ക് നടന്നു..
“എന്താ അച്ഛാ..”
അത് പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖത്തു പടക്കം പൊട്ടുന്നത് പോലെയാണ് അടി കിട്ടിയത്…അവനു കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല.. ചെവിയിൽ കിളി കയറി ഇരുന്നത് പോലെ..
“നിന്നെ ഒക്കെ പൈസയും കൊടുത്തു പഠിപ്പിക്കുന്നത് പോയി ഇരുന്നു പഠിക്കാൻ ആണ്..അല്ലാതെ അവിടെ പഠിക്കുന്ന പിള്ളേരുടെ മുഖം ഇടിച്ചു പൊളിക്കാൻ അല്ല..നിന്നെ ആരാടാ ഇതൊക്കെ പഠിപ്പിച്ചത്..”
അതും പറഞ്ഞു അവനെ പിന്നെയും തല്ലാൻ ഓങ്ങിയതും അവന്റെ അമ്മ അയാളെ പിടിച്ചു മാറ്റി..അയാൾ അവളെയും മാറ്റി പിന്നെയും അവനെ അടിക്കാൻ വന്നതും രാഗേന്ദു ഇടയിൽ കേറി നിന്നു..
Onn update cheyy ❤️