?️___ചങ്ങാത്തം___?️ [??????? ????????] 166

പിറ്റേന്ന് റസ്റ്റോറണ്ടിൽ കൊണ്ടുപോകും. ആർത്തി കണ്ടാൽ റസ്റ്റോറണ്ടിലെ എല്ലാ വിഭവങ്ങളും ഒറ്റയടിക്ക് തിന്നു തീർക്കുമെന്നു തോന്നും.

വെയ്റ്റർ സാധനം കൊണ്ടുവന്നു വച്ചാൽ തുടങ്ങുകയായി നീരജയുടെ പ്രശ്നങ്ങൾ. മോനുണ്ടായിരുന്നപ്പോൾ കാര്യം എളുപ്പമായിരുന്നു. അമ്മയ്ക്ക്  വേണ്ടെന്നു തോന്നിയാൽ അവൻ പ്ലെയ്റ്റടക്കം അവന്റെ മുമ്പിലേയ്ക്ക് നീക്കുന്നു.

 

അവൻ ജോലികിട്ടി പോയതിൽപ്പിന്നെ സാധനങ്ങൾ ബാക്കിയിടുക തന്നെയാണ് പരിപാടി. വെയ്റ്ററോട് പൊതിഞ്ഞു തരാൻ പറഞ്ഞാൽ മതി, വൈകുന്നേരം ആകുമ്പോൾ വീണ്ടും അതു കഴിക്കാൻ തോന്നും. പക്ഷേ നീരജയ്ക്കതിഷ്ടമല്ല. “അവര് നമ്മെപ്പറ്റി എന്ത്‌ വിചാരിക്കും???’

 

ഇനി അതൊന്നും ഉണ്ടാവാൻ പോകുന്നില്ലെന്ന് അയാൾ വേദനയോടെ ഓർത്തു. ഇപ്പോൾ തന്റെ മുമ്പിലിരിക്കുന്ന പത്തുവയസ്സുകാരൻ രണ്ടു വടയ്ക്കു മീതെ ഒരു മസാലദോശ തിന്നാൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ അയാൾക്ക് കൗതുകമാണ് തോന്നിയത്. അയാൾ അവന്റെ പ്ലേറ്റ് മുന്നിലേക്ക് അൽപ്പം കൂടി നീക്കിവെച്ചുകൊണ്ട് അവനോടായി ചോദിച്ചു…

: “ഇനിയെന്താ ??? ചായ പറയട്ടെ?”

 

“അയ്യോ, ഇനി ഒന്നിനും സ്ഥലമില്ല വയറ് ഫുള്ളായി.’ അവൻ വയർ തലോടിക്കൊണ്ട് പറഞ്ഞു.

“അപ്പൊ നമുക്ക് ഒരു കാര്യം ചെയ്യാം. ഒരു ചെറിയ ഐസ്ക്രീം, എന്താ?”

 

അത് കേട്ടതും അവൻ ധർമ്മസങ്കടത്തിലായി. ഒന്നും വേണ്ടെന്നു പറയാനും സാധിക്കുന്നില്ലല്ലോ. നാട്ടിൻപുറത്തു നിന്നു വന്ന ഈ മനുഷ്യൻ ഇതൊക്കെ വാങ്ങിത്തരുമെന്ന ഒരു ധാരണയുണ്ടായിരുന്നില്ല.

അവന്റെ പ്രശ്നം അയാൾക്കു മനസ്സിലായി. അയാളുടെ ഉള്ളിൽ ഒരു കുട്ടി സജീവമായി ഉണ്ടായിരുന്നു.

 

“സാരമില്ല…” അയാൾ സമാധാനിപ്പിച്ചു. ഒരു ഐസ്ക്രീം ചെല്ലാനുള്ള സ്ഥലം കൂടിണ്ട് അവിടെ.അയാൾ വെയ്റ്ററെ വിളിച്ചു. “എനിക്ക് ഒരു ചായകൂടി. ഇവന് ഒരു ഐസ്ക്രീം. കപ്പ് മതി. അതിനുള്ള സ്ഥലമേ ഉണ്ടാക്കിയിട്ടുള്ളൂ. എന്താ???”

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.