?️___ചങ്ങാത്തം___?️ [??????? ????????] 106

അയാളും അതുതന്നെയാണ് ചെയ്തത്. വീട്ടിലിരിക്കാൻ വയ്യെന്നായപ്പോൾ പുറത്തിറങ്ങി. വീട്ടിൽ നിൽക്കുന്ന അതേ വേഷത്തിൽ. കറുപ്പ് പാന്റ്സ്, ചുളിഞ്ഞ പ്ലെയിൻ ഷർട്ട്‌. നാലാഞ്ചു ദിവസം താടി വടിക്കാതിരുന്നതുകൊണ്ട് വളർന്ന കുറ്റിരോമങ്ങൾ മുഖം വെളുപ്പിച്ചിരുന്നു.

 

“എന്താ മോന്റെ പേര്? രവി അവനോടായി ചോദിച്ചു.

“ദിനീഷ്…”

മുമ്പിലുള്ള നാലു നില കെട്ടിടത്തിലേയ്ക്ക് ചൂണ്ടിക്കൊണ്ട് അവൻ സംസാരിക്കുകയാണ്.

 

“അമ്മ ജോലിചെയ്യണ കെട്ടിടത്തില് ആറ് നിലകളുണ്ട് അതിന്റെ ഏറ്റവും മോളിലത്തെ നിലയിലാ ജോലി… ആ അവിടെത്തന്നെ നാല് ഫ്ളാറ്റുണ്ട്…

അമ്മയ്ക്ക് രണ്ട് ഫ്ലാറ്റിൽ പണിയുണ്ട്. ഈ മാസം ഒന്ന് മുതല് മൂന്നാമത്തെ നിലയിലെ ഒരു ഫ്ളാറ്റിലും ജോലി കിട്ടീട്ടുണ്ട്. അയാൾ ആവശ്യപ്പെടാതെ തന്നെ അവൻ തന്റെ അറിവ് വർദ്ധിപ്പിക്കുകയാണ്…

 

ഇരുണ്ട നിറം, കൗതുകമുള്ള മുഖം. അവനൊരു നഗരവാസിയാണെന്ന ഭാവം. ഒപ്പം നടക്കുന്ന നാട്ടിൻ പുറത്തുകാരനുമായി താരതമ്യം ചെയ്യുമ്പോൾ തന്റെ ഉയർന്ന നിലയെപ്പറ്റിയുള്ള ബോധവും അതുകൊണ്ടുണ്ടായ ആത്മവിശ്വാസവും അയാൾക്ക് അവന്റെ കണ്ണുകളിൽ കാണുവാൻ സാധിച്ചു.

രവിയ്ക്ക് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. ഇപ്പോൾ നിരത്തിൽ വച്ച് പരിചയപ്പെട്ട മനുഷ്യൻ ഒരു ഗ്രാമീണനാണെന്നാണ് അവൻ വിചാരിക്കുന്നത്. അങ്ങിനെ ഇരിക്കട്ടെ, അവന്റെ ആത്മവിശ്വാസത്തിന് കോട്ടം പറ്റേണ്ട.

 

അയാൾ വാച്ച് നോക്കി. സമയം പതിനൊന്ന്. വിശക്കുന്നുണ്ട്. രാവിലെ പ്രഭാതഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നതാണ്. അപ്പോഴാണ് താൻ നീരജയുടെ വിളി കേട്ടത്.

“എനിക്കു വയ്യ രവിയേട്ടാ… ഈ വേദന സഹിക്കാൻ കഴിയിയുന്നില്ല.’ അവളുടെ മുഖം വേദനകൊണ്ട് കോടിയിരുന്നു.

 

അയാൾ കട്ടിലിന്മേലിരുന്ന് അവളുടെ വയർ തലോടിക്കൊടുത്തു.

“അവിടെ മാത്രമല്ല വേദന. എല്ലായിടത്തുമുണ്ട്….  വല്ല ഗുളികയും തന്നൂടെ…???

17 Comments

  1. കൊള്ളാട കുമാരേട്ട ??❤️

    1. അശ്വിനി കുമാരൻ

      ?? തേങ്ക്സ്ടാ കുട്ടാ ?

  2. നിധീഷ്

    ഒന്നും പറയാനില്ല…. ❤❤❤❤❤❤❤❤

  3. വായനാഭൂതം

    ചില കഥകൾ വായിച്ചാൽ ഹൃദയത്തിൽ രക്തം പൊടിയും. You making that

  4. രുദ്രരാവണൻ

    ആരുടെ അനുഭവം പോലെ ???

    1. അശ്വിനി കുമാരൻ

      ??

  5. SOOOOO NICE

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. ❤️❤️❤️. നഷ്ടങ്ങളുടെ കണക്കു പുസ്തകവും പേറി നടന്ന വഴികൾ. കൂടെ ജന്മം നൽകിയവരും കൂടെ പിറപ്പുകളും സൗഹൃദങ്ങളും മനുഷ്യ ദൃഷ്ടികളിൽ വിരിയുന്ന സഹതാപ കടൽ. അതെ ദൃഷ്ടിയോടെ സഹായിച്ചവരും പ്രാർത്ഥിച്ചവരും നന്ദി എല്ലാവർക്കും.കാടിന്യം കടന്നു പോയ ദിനങ്ങൾ. ❤️❤️ദൈവത്തിന്റെ കരുതലും കരുണയും നീക്കി വെച്ച ആയുസും???. എന്നിൽ നിന്നും അകന്ന പ്രണയത്തെ തിരികെ വീണ്ടും നിറച്ചു ജീവനും ജീവിതവുമായി അതിൽ നാമ്പിട്ടു രണ്ടു പൂ മൊട്ടുകൾ ❤️❤️❤️❤️. ഉയർച്ചകളും താഴ്ചകളുമായി യാത്ര തുടരുന്നു നെഞ്ചിൽ എന്റെ പ്രണനുകളും ❤️❤️❤️ കരുത്തുള്ള അദൃശ്യ കരവുമായി എന്റെ ദൈവവും❤️❤️❤️??.

    1. അശ്വിനി കുമാരൻ

      ?❤️

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

    1. അശ്വിനി കുമാരൻ

      Thankz ?❤️

  8. Ezhuthiya kadha full asking kkoode

    1. Sorry full akkikkoodee ethra wait cheythu

      1. അശ്വിനി കുമാരൻ

        കഥ എന്തായാലും വരും bro.. ഇപ്പോൾ തിരക്കുകളിൽ ആയത് കൊണ്ടാണ് കഥ എഴുതാൻ സാധിക്കാത്തതും പബ്ലിഷ് ചെയ്യാൻ പറ്റാത്തതും.

Comments are closed.