❤️ദേവൻ ❤️part 18 [Ijasahammed] 253

മുടി വാരിയൊതുക്കി പിന്നിൽ ചുറ്റിവെച്ചു..
സിന്ദൂരവും പൊട്ടും ഒന്നും ചാർത്താൻ നിൽക്കാതെ കറുത്തകരയുള്ള ആ സാരിയുടുത്തു അമ്മക്കരികിലേക്ക് നടന്നു…
പറയണോ, വേണ്ടയോ, ആകെ ആശയക്കുഴപ്പത്തിലായി…

ഒടുവിൽ വേണ്ടെന്ന് നിശ്ചയിച്ചു കാട്ടിലിനരികിലെ മേശക്കടിയിൽ വച്ച ചാവി എടുത്തു കൊണ്ട് വാതിൽ പയ്യെ തുറന്ന് പുറത്തിറങ്ങുമ്പോൾ മഴ അപ്പോഴും ശക്തിയായി പെയ്യുന്നുണ്ടായിരുന്നു..

ഉമ്മറത്തെ ഇറയത്തു തൂക്കിയിട്ട കാലൻകുടയെടുത്തു ടോർച്ചിലെ വെളിച്ചത്തിൽ മുന്നോട്ട് നടക്കുമ്പോൾ ഭയം തെല്ലുതോന്നിയില്ല..

മറിച്ചു മനസ്സ് മെല്ലെ ശാന്തമാകാൻ തുടങ്ങി..

കണ്ടാൽ എന്ത് പറയും,വഴക്ക് പറയോ..?
അതോ വീണ്ടും ഇറക്കിവിടുമോ,

ഒന്നും ഊഹിക്കാൻ വയ്യ..

ആഞ്ഞു വീശികൊണ്ടിരുന്ന ശക്തിയേറിയ കാറ്റിനും കലിതുള്ളിയരാത്രിമഴക്കുമിടയിൽ സാരിഅല്പം പൊക്കി പിടിച്ചു ഞാൻ വേഗത്തിൽ നടന്നു…

ഒറ്റക്കാക്കി പോന്നെന്ന ചിന്ത വന്നെത്തിയതും നടത്തത്തിന്റെ വേഗത ഞാൻ പോലും അറിയാതെ എന്നിൽ കൂടിക്കൊണ്ടേയിരുന്നു..

 

ഗേറ്റിനരികിലേക്കായി എത്തുമ്പോൾ മഴവീണ്ടും ശക്തിയായി …

ഗേറ്റ് തുറക്കാൻ വേണ്ടി കയ്യുയർത്തിയതും ടോർച്ചിന്റെ അരണ്ടവെട്ടത്തിൽ മുറ്റത്തെ തുളസിത്തറക്ക് സമീപത്തെ കല്ലിനുമുകളിലായി ആ പെരുമഴയത്ത് തലതാഴ്ത്തി ഇരുന്നിരുന്ന ആ രൂപത്തെ കണ്ടതും ഉള്ളിലൊരു കടൽ ആർത്തിരമ്പി..

കയ്യിൽ നിന്നും കുട ഊർന്നു വീണു..

കാലുകൾ ചലിക്കാൻ വിസമ്മതിച്ചു നിന്നു..

എങ്ങനെക്കെയോ മുന്നോട്ട് പതിയെ നടന്നു..

ചരൽ കല്ലുകൾ പോലെ
ശരീരത്തിലേക്ക് വീണു പതിച്ചിരുന്ന മഴത്തുള്ളികളെ കാര്യമാക്കാതെ മുന്നോട്ട് നടക്കുമ്പോൾ ആ ഇരുത്തം കണ്ടു കരഞ്ഞു പോയി…

ആ കാഴ്ച കാണെ കാണെ എന്നിലെ വേഗതവർധിച്ചു..

ഉള്ള് പൊട്ടിക്കൊണ്ടിരുന്നു…

ഓടി അടുത്തുചെന്നപ്പോൾ, ആ കൈകളെ ഇറുകെ
പിടിച്ചപ്പോൾ, എന്നിലേക്കായി മുഖമുയർത്തിയ ആ കണ്ണുകൾ അത്രമേൽ കലങ്ങിയിരുന്നു…

നെഞ്ചോന്ന് പിടഞ്ഞു..

“ദേവേട്ടാ.. “”

ഒരു ഇടറലോട് കൂടി ഞാനാ കൈയിലെ പിടിമുറുക്കി..

ആ കണ്ണുകൾ നിറഞ്ഞുവരുന്നത് കണ്ടതും ശരീരമാസകലം എന്ത് കൊണ്ടോ വേദനിക്കാൻ തുടങ്ങി..

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.