❤️ദേവൻ ❤️part 18 [Ijasahammed] 253

അടുത്ത് വന്നിരുന്നു കൊണ്ടുള്ള ആ ചോദ്യം കേട്ട് തെല്ലൊന്ന്
പതറാതിരുന്നില്ല…

“ഹേയ്.. അതൊക്കെ അമ്മക്ക് തോന്നണതാ..
ഞാനും ദേവേട്ടനും പിണങ്ങേ.. നല്ല കാര്യായി..,
വെറുതേ ഓരോ തോന്നലും കൊണ്ട് നടക്കാലെ ഇപ്പഴും.. ”

തെല്ലു തമാശയോടെ പറഞ്ഞത് കേട്ട് വിശ്വാസമാകാതെ എന്നെ ഇരുത്തി നോക്കുന്ന ആ കണ്ണുകളിൽ നിന്നും കണ്ണ് എടുത്തു പാത്രത്തിലേക്കായി മുഖം താഴ്ത്തി..

കണ്ണിലൊരു നോവിന്റെ നിഴലുപതിഞ്ഞാൽ അമ്മക്ക് മനസ്സിലാകും.. അതുകൊണ്ട് കണ്ണുകൾ അമ്മക്ക് മുന്നിലായി തുറന്ന് പിടിക്കാൻ ഞാൻ ഭയന്നു…

“നീയ് ഇപ്പൊ സ്വസ്ഥതയിലല്ലാന്ന് നിക്കറിയാം..
കാരണങ്ങളൊന്നും ഞാൻ ചോദിക്ക്യണില്ല..

വാശിയും ദേഷ്യവും ഒക്കെ കാണിക്കുമ്പോ ഒറ്റ കാര്യം ഓർത്താൽ മതി…
നീയൊരു ഭാര്യയാണ്, സ്വന്തമെന്ന് പറയാൻ വേറെ ആരും ഇല്ലാത്ത ഒരുത്തന്റെ ഭാര്യ..

അത് നീയ് മറക്കണ്ട.. !!””

ഒരു വറ്റു പോലും തൊണ്ടയിൽ നിന്നിറക്കാൻ പറ്റാത്തവിധം ആ വാക്കുകൾ എന്നിൽ വലിഞ്ഞുമുറുകി..

ഒടുവിൽ എഴുന്നേറ്റ് കൈകഴുകി മുറിയിലേക്ക് നടക്കുമ്പോൾ തലക്ക് വല്ലാതെ ചൂട്പിടിക്കുന്നത് ഞാൻ അറിഞ്ഞു…

“നീയൊരു ഭാര്യയാണ്.. സ്വന്തമെന്ന് പറയാൻ വേറെ ആരും ഇല്ലാത്ത ഒരുത്തന്റെ ഭാര്യ… ”

“കൂടെണ്ടാവണം, ഇനിയൊരു വേർപ്പാട് താങ്ങാനാവില്ല.. ”

ഹൃദയത്തിൽ തറച്ച വാക്കുകൾ പലതും നെഞ്ചിൽ മിന്നിമറഞ്ഞു കൊണ്ടിരുന്നു..

നിൽക്കാൻ പ്രയാസം തോന്നി..
ഓരോരുത്തായി കട്ടിലിൽ ചെന്നിരുന്നു..

മനസ്സൊന്നു തണുക്കുമെന്ന് കരുതിയാണ് ഇങ്ങോട്ടേക്കു വന്നത്.. എന്നാൽ കൂടുതൽ ചൂട്പിടിക്കയാണുണ്ടായത്..

പുറത്ത് മണ്ണിന്റെ ഗന്ധം പറന്നു.. ചെറിയ മിന്നൽ പിളർപ്പോടെ മഴ അതിന്റെ വരവറിയിച്ചു കൊണ്ടിരുന്നു..

അരികിലല്ലെങ്കിലും അടുത്തുണ്ടായിരുന്ന ദിവസങ്ങളോർമയിലേക്ക് വന്നു…

ഒരു മുറിക്കപ്പുറം ഉറങ്ങിതീർത്ത രാത്രികൾ ചെറിയ നോവ് പടർത്തുമെങ്കിലും ഇത്രമേൽ അസ്വസ്ഥമായിരുന്നില്ല..

അന്നൊക്കെ അടുത്തുണ്ടായിരുന്നല്ലോ..
ഒരു കൂരക്ക് താഴെ വിളിപ്പുറത്ത്, കാണാൻ തോന്നുമ്പോഴെല്ലാം കാണാൻ പാകത്തിന്,…

ആ ആശ്വാസം ചെറുതായിരുന്നില്ലെന്ന തിരിച്ചറിവിലേക്ക് ഈ അസ്വസ്ഥത എന്നെ കൊണ്ടെത്തിച്ചിരിക്കുന്നു..

ആദ്യമായി ജീവിതത്തിൽ മഴയോട് പോലും അസ്വാസ്ഥ്യം തോന്നി..

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.