സ്നേഹിക്കാനോ സ്വാന്തനിപ്പിക്കാനോ ആരും തന്നെ ചുറ്റിലും ഇല്ലാത്ത പോലെ..
അമ്മയെ കാണണമെന്നും ഒന്നു ചേർത്ത് പിടിക്കണമെന്നും വല്ലാതെ ആശിച്ചു..
ഇറങ്ങിപോരുമ്പോൾ വേദനിപ്പിക്കണമെന്ന് കരുതിയതേയില്ല..
ഈ നശിച്ച നാക്ക് എന്നും ചതിച്ചിട്ടേയുള്ളൂ..
കണ്ണ് നിറഞ്ഞത് കണ്ട് സങ്കടായിട്ട്ണ്ടാകാം..
“ഞാൻ ഉള്ളിടത്തോളം കാലം ഇനി ഈ കണ്ണ് നനയരുത്.. എന്റെ മുന്നിൽ വച്ചെങ്കിലും.. !!”
അന്നൊരിക്കൽ ചെവിയിലായി പതിയെ പതിഞ്ഞ ആ ശബ്ദം വീണ്ടും അന്തരീക്ഷത്തിൽ മുഴങ്ങിനിൽക്കുന്നതായി തോന്നി..
ആ മുഖം കാണാൻ ഉള്ള് തുടിച്ചു..
തലോടാൻ കൈകൾ കൊതിച്ചു..
വേണ്ട, രണ്ട് ദിവസം കഴിഞ്ഞോട്ടെ.. ഈ ഒരവസ്ഥയിൽ കയറിചെന്നാൽ പ്രശ്നം കൂടേയുള്ളൂ.. മനസ്സൊന്നു ശാന്തമാകട്ടെ…
എന്നിട്ടാവാം മടക്കം..
ഉള്ളിലായി ഒറ്റക്കിരുന്നു മനസ്സ് സംസാരിച്ചുകൊണ്ടേയിരുന്നു..
കുളിമുറിയിലേക്ക് ചെന്ന് കയറുമ്പോഴും ആ സംസാരം തുടർന്ന് കൊണ്ടേയിരുന്നു…
“വെറുക്കരുത് ന്നെ.. നെന്നെ ഇങ്ങനെ നരകിപ്പിക്ക്ണേന് .. !!”
“കൂടെ ണ്ടാകണം.. ഇനിയൊരു വേർപ്പാട് കൂടെ താങ്ങാനാവില്ല.. “”
ആദ്യരാത്രിയിലെ ആ ഓർമ്മകൾ മനസ്സിലേക്ക് അരിച്ചുകയറി..
അവസാനമായി ചേർത്ത്നിർത്തിയത് അന്നാണ്..
സങ്കടത്തിന്റെ വേലിപ്പുറങ്ങൾക്ക് അപ്പുറത്തേക്ക് പ്രണയത്തിന്റെ മാത്രമായൊരു വിശാലലോകമുണ്ടെന്നു കാണിച്ചു തന്നആ രാത്രി..
ശരീരങ്ങൾ കൊണ്ട് അകലത്തിലായിരുന്നെങ്കിലും മനസ്സ് കൊണ്ടത്രമേൽ ഒന്നായിതീർന്ന രാത്രി..
മനസ്സ്തുറന്നു പറഞ്ഞ കാര്യങ്ങളിൽ ആവർത്തിച്ചു കേട്ടത് ഒരേ ഒരു വാചകം മാത്രം..
“വെറുക്കരുത് ന്നെ കൂടെണ്ടാകണം ഉള്ള കാലത്തോളം.. ”
കൈയിലമർത്തി പിടിച്ചു കൊണ്ട് നിറഞ്ഞകണ്ണുകളോടെ നോട്ടമുതിർത്ത ദേവേട്ടന്റെ മുഖം കണ്ണുകളിൽ തെളിഞ്ഞു നിന്നു…
ഷവറിനടിയിലായി നിൽക്കുമ്പോൾ തലയിലൂടെ ഒഴുകിയിറങ്ങുന്ന തണുത്തവെള്ളത്തിനൊപ്പം കണ്ണിൽ നിന്നും ചുടുനീര് ഒലിച്ചിറങ്ങി…
കുളിച്ചിറങ്ങുമ്പോൾ ദേഹം ശുദ്ധിയായെങ്കിലും മനസിന് ശാന്തതകിട്ടിയില്ല…
“വന്ന മുതൽക്കേ ശ്രദ്ധിക്ക്യാ ഞാന്..
ആകെ ഒരു അസ്വസ്ഥതേല് ആണ്നീയ്… !!
പിണങ്ങീട്ടാണോ പോന്നിരിക്കണേ..?
നിക്ക് അങ്ങനെ തോന്നുണു.. ”
വിളമ്പിവച്ചചോറിലെ ഓരോ വറ്റുകളിലും വിരലുകൾ തത്തിനടക്കുകയല്ലാതെ ഒന്നും കഴിക്കുന്നത് കാണാത്തത് കൊണ്ടാകണം അമ്മയങ്ങനെ ചോദിച്ചത്….
ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു
Ishttayi oru pad❤️devanum sivakum nandakum nallath varatte❤️
ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
അടുത്ത part ine Vendi wait ചെയ്യുന്നു…..
Welcome bro.. ?❤️✌️
?
??
Ishttayi❤️
Sry comment mari relpy ayi poyi
Super ayittund. ❤❤❤❤❤
ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട് വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
സ്നേഹത്തോടെ??????…..
✌️✌️???
Thnks raaji ?✌️
??✌️❤️
എന്ത് പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.
ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.
കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.
ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
എല്ലാവിധ ആശംസകളും നേരുന്നു.
Comrade?.
ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??
എല്ലാവരോടും സ്നേഹം മാത്രം.. ❤️
Keep supporting bro.. ??
നന്നായിട്ടുണ്ട്….
കൊള്ളാം ബ്രോ ❤️❤️❤️❤️????
❤️❤️
മനസ്സിൽ കണ്ണീരിന്റെ നനവ്…
ന്നാലും സന്തോഷം.
Uyyente ponno adar
Feelum vibe um ?
Thanks
Yoo.. keep supporting bro.. ??
Semma feel aanu…. ella avasthelum pranayam mathram….✌
✌️✌️❤️thnk you bro..
Superb dear
Congrats
❤️❤️✌️✌️
1st