❤️ദേവൻ ❤️part 18 [Ijasahammed] 253

ന്നേ മറ്റെന്തിനേക്കാളും ഇഷ്ട്ടാ അവള്ക്ക്..

.. ന്റെ…

ന്റെ അച്ചൂനെ പോലെ.. !!!”””

അലക്ഷ്യമായി എങ്ങോട്ടോ നോക്കി നിൽക്കുന്ന ആ മുഖത്തൊരു ചെറുചിരി വിരിഞ്ഞു..

നോവിന്റെ അംശം മാത്രം തുളുമ്പി നിന്ന ആ ചിരി കണ്ടുനിൽക്കാൻ പ്രയാസം തോന്നി…

മനസ്സ് കൂടുതൽ വേദനയുടെ ആഴങ്ങളിലേക്ക് മുങ്ങികൊണ്ടിരുന്നു ..

പതിയെ ചെന്ന് പിന്നിൽ തലവെച്ചു നിന്നു…

ദേവേട്ടൻ അത്രമേൽ നിശബ്ദമായി കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞതും ഒരു വിങ്ങൽ ഉള്ളിലുയർന്നു…

“ദേവേട്ടാ.. “”

ചുറ്റും തളംകെട്ടിനിന്ന നിശബ്ദതയുടെ കെട്ടഴിച്ചുകൊണ്ട്
ചേർന്നുനിന്നു പതിയെ വിളിച്ചു..

തിരിഞ്ഞുനോക്കാതെ തന്നെ ഒരു മൂളൽ എനിക്ക് മറുപടിയായി തന്നുകൊണ്ട് വീണ്ടും മൗനങ്ങളിലേക്ക് ഊളിയിട്ടു..

പിന്നൊന്നും മിണ്ടിയില്ല..

എന്നിൽ നിന്നും വിട്ടുമാറികൊണ്ട് അല്പസമയത്തിന് ശേഷം ദേവേട്ടൻ അകത്തേക്ക് നടന്നകലുന്നത് കണ്ണിൽ നിന്ന് മറഞ്ഞിട്ടും എന്തിനെന്നില്ലാതെ ഞാൻ അങ്ങോട്ടേക്ക് നോക്കികൊണ്ടിരുന്നു ….

ഉച്ചഭക്ഷണത്തിന് ശേഷം തെക്കേമുറിയിൽ കിടന്നിരുന്ന ദേവേട്ടന് അരികിലേക്കായി ഞാൻ നടന്നു…

കെട്ടിവച്ച മുടി അഴിച്ചിട്ടുകൊണ്ട് ആ ശരീരത്തിനരികിലായി ബെഡിലിരുന്നു..

ആ മുഖത്തേക്ക് നോക്കികൊണ്ടിരിക്കെ ഒരു ദീർഘനിശ്വാസം എന്നിൽ ഉയർന്നു..

അറിഞ്ഞുകൊണ്ടൊന്നിനെയും നോവിക്കാത്ത ദേവേട്ടന്റെ ജീവിതത്തിൽ നിറഞ്ഞുനിന്ന വേദനകളെ ഒന്നൊന്നായി ഞാൻ ഓർത്തെടുത്തു കൊണ്ടിരുന്നു…

ഈ കാലം കൊണ്ട് അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചുതീർന്നിരിക്കുന്നു…

ഇനിയും വേദനിക്കാനുള്ള ശക്തി ആ മനസ്സിന് കാണില്ല…

മെല്ലെ ആ നെറ്റിത്തടം തലോടി ..

“ഈ വേദനേളൊക്കെ ഒരുദിവസം മാറും ദേവേട്ടാ..

അന്ന്..
അന്ന് മ്മള് സന്തോഷിക്കും..

അന്ന് തൊട്ട് മ്മള് ജീവിക്കും .. !!”

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.