❤️ദേവൻ ❤️part 18 [Ijasahammed] 253

“പറയ്.. ന്തിനാ കരഞ്ഞേ, എന്തിനാ ഇറങ്ങിപൂവ്വാൻ നിന്നേ..? ”

“ഒന്ന് പോയേ ദേവേട്ടാ.. ഇവിടെ പണിയെടുക്കുന്നത് കാണാനില്ലാന്ന് ണ്ടോ..?”
അല്പം കനപ്പിച്ചു കൊണ്ട് ഞാൻ ചോദിച്ചു…

“എന്നാ ഇനി പറഞ്ഞിട്ട് പണിഎടുത്താമതി.. ”

ഇടുപ്പിൽ പിടിച്ചുകൊണ്ട് വലിച്ചു മടിയിലേക്കിരുത്തി..

“രാവിലെത്തന്നെ ഭ്രാന്ത് കാണിക്ക്യാ..? ”

കണ്ണിലേക്കു നോക്കി കൊണ്ട് പതുക്കെ ചോദിച്ചു..

“അത് കാണിക്കണോ വേണ്ടയോന്നൊക്കെ ഇത് കഴിഞ്ഞു ഞാൻ തീരുമാനിക്കാം.. നീയ് പറയാൻ നോക്ക്.. !”

ആ ശബ്ദം മൂന്ന് കൊല്ലങ്ങൾക്ക് മുൻപ് നഷ്ട്ടപ്പെട്ടുപോയ ദേവന്റെയാണെന്ന് ആ നിമിഷം തോന്നിപോയി..

അത്രമേൽ സ്നേഹത്തിലും ദേഷ്യം തങ്ങി നിൽക്കുന്ന ഇത്തരം ചോദ്യങ്ങളോട് പണ്ട് മുതൽക്കേ ദേവനോളം ഇഷ്ട്ടമായിരുന്നു..

ചോദിച്ച ചോദ്യത്തിന് എന്താണ് മറുപടികൊടുക്കേണ്ടതെന്ന് ആലോചിച്ചു ഞാൻ പരതി..

“അത് ഞാൻ.. ആ ഞാൻ അമ്മേ കാണാൻ പോയതാ.. ”

തപ്പിപിടിച്ചു കൊണ്ട് പറഞ്ഞെങ്കിലും ഒടുവിൽ അത് പൂർത്തിയാക്കുമ്പോൾ ശബ്ദം ഉയർന്നു തന്നെയിരുന്നു..

” കരഞ്ഞിട്ട്.. !!”

തലയാട്ടികൊണ്ട് പരിഹാസഭാവനെ എന്നോട് ചോദിച്ചതുകേട്ട് ഞാൻ വീണ്ടും കുഴങ്ങി..

“ദേവേട്ടാ.. വിട്ടേ.. പണിയുണ്ട്.. ”

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു..
ശ്രമം വിഫലമായെന്ന് മാത്രമല്ല മുമ്പത്തേക്കാൾ കൂടുതൽ ദേവേട്ടൻ എന്നിൽ പിടിമുറുക്കി..

ഇനി പറയാതെ നിവർത്തി ഇല്ലെന്ന് മനസ്സിലാക്കികൊണ്ട് ഞാൻ പറഞ്ഞു തുടങ്ങുമ്പോൾ ആ കൊച്ചനാഥാലയവും ഒരുപോലെ വസ്ത്രം ധരിച്ച ആ കന്യാസ്ത്രീകളും,
എപ്പോഴോ ആകർഷിച്ച ആ നുണക്കുഴികവിളുകളും മനസ്സിൽ നിറഞ്ഞു…

“കണ്ണിൽകണ്ടവരോട് ന്നെ കെട്ടണ്ടാർന്നു ന്ന് പറഞ്ഞത് കേട്ടപ്പോ സങ്കടായി..
ആരോരും അല്ലാത്ത ഏതോ ഒരു പെൺകുട്ടിയോട് എന്നേക്കാൾ കൂടുതൽ ഇഷ്ട്ടം കാണിച്ചത് കണ്ടപ്പോ ആ സങ്കടം ഇരട്ടിച്ചു..

നമ്മടെ ഇടയിലേക്ക് ആരെന്നു പോലും അറിയാത്ത ആ കുട്ട്യേ കൊണ്ടരുണു ന്ന് കേട്ടപ്പോ വീണ്ടും കൂടി..

ന്റെ മുന്നിലൊന്ന് പുഞ്ചിരിക്ക്യ പോലും ചെയ്യാത്ത ആൾ ആ ആൾക്കാർടെ എടേൽന്ന് മതിമറന്നത് കണ്ടപ്പോ സങ്കടംമാറി ദേഷ്യായി.. ”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആ മുഖത്തു നിന്ന് കണ്ണെടുത്തു കൊണ്ട് താഴേക്ക് നോട്ടമുതിർത്തു..

 

ആരും അല്ലാണ്ടായ പോലെ തോന്നി .. ഇന്നേ വേണ്ട, ഒഴിവാക്കാൻ നോക്കാണ് ന്നൊക്കിം തോന്നി .. ”

താഴോട്ടേക്ക് നോക്കി കൊണ്ട് ഞാൻ അത്രയും പറയുമ്പോൾ ഉള്ളിൽ വീണ്ടും നോവ് നിറഞ്ഞ ആ നേരം പതഞ്ഞു പൊങ്ങിവന്നു നിന്നു..

“ന്ന്ട്ട് ഇപ്പഴും ദേഷ്യണ്ടോ..? ”
മുഖത്തേക്ക് നോക്കാതെ തന്നെ
ഇല്ലെന്ന് തലയാട്ടി..

കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കള വാതിലിനടുത്തേക്ക് നടന്നുകൊണ്ട് ഏട്ടൻ എന്തെക്കെയോ പറയാൻ തുടങ്ങുകയാണെന്ന് എനിക്ക് തോന്നി…

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.