❤️ദേവൻ ❤️part 14 [Ijasahammed] 216

Views : 18227

❤️ദേവൻ ❤️part 14

Devan Part 14 | Author : Ijasahammed

[ Previous Part ]

 

എല്ലാത്തിനും സാക്ഷിയായി ആ കുളം ഇരുട്ടിൽ പ്രകാശിക്കുന്നതായി തോന്നി….

ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിപ്പോയി..

സങ്കടങ്ങൾ ഉള്ളിൽ അലതല്ലികൊണ്ടിരുന്നെങ്കിലും എല്ലാ ചിന്തകളെയും തലയിൽ നിന്ന് കാറ്റിൽ പറത്തികൊണ്ട് സ്വപ്നലോകത്തിൽ എന്ന പോലെ എത്രസമയം അങ്ങനെ ചേർന്ന് കൊണ്ട് നിന്നുവെന്ന് അറിയില്ല…

അടർന്നുമാറി അല്പം വിട്ടുനിന്നിട്ടും കണ്ണുതുറക്കാതെ വീണ്ടും ചേർത്ത് പിടിച്ചുകൊണ്ട് അതേഇരുപ്പ് തുടർന്ന ദേവേട്ടനെ കണ്ടു വീണ്ടും ഞാൻ ആ ചുണ്ടുകളിൽ പടർന്നുകയറി…

ഒടുവിൽ എന്തോ ഓർമ്മവന്നുകൊണ്ട് കണ്ണു തുറന്ന് എന്നിൽ നിന്നും മാറിഎഴുന്നേറ്റ് നിന്നഏട്ടന് പിന്നാലെ ഞാനും എഴുന്നേറ്റു…

എഴുന്നേറ്റ് നിന്നുകൊണ്ട് പയ്യെ എന്നെ ചേർത്ത്പിടിച്ചു കൊണ്ട് എന്റെ മൂക്കുത്തിമേൽ ചുണ്ടമർത്തി…

കാൽവിരലുകൾ ഉയർത്തി കൊണ്ട് ദേവേട്ടന്റെ തോളിലൂടെ രണ്ട് കയ്യും ഇട്ടു അവചേർത്ത് പിടിച്ചു തോളിൽ ചാഞ്ഞു കൊണ്ട് ചെവിയോരം ഞാൻ മെല്ലെ ചോദിച്ചു..

 

“മൂന്ന് കൊല്ലം ന്നെ മറന്നു.. വെറുത്തു ല്ലേ..??

 

തോളിൽ തലവെച്ചു കൊണ്ട് നിന്നിരുന്ന എന്റെ നേരെ തലതിരിച്ചു നോക്കി കൊണ്ടു പറഞ്ഞു…

 

“..മറന്നൂ വെറുത്തു ന്നൊക്കെ പറഞ്ഞോണ്ട് നടന്നു…
മറക്കാനും വെറുക്കാനും മാത്രം പറ്റീല..

മൂന്നല്ല മുപ്പത് കൊല്ലം എടുത്താലും നെഞ്ചില് ഈ മുഖേ ണ്ടാവൂ…

ശ്രമിച്ചില്ലെന്നൊന്നും പറയണില്ല..

മറക്കാനൊക്കെ ആവുവോളം നോക്കിയതാ…

ഇപ്പൊ തൊട്ടുമുൻപ് വരെ… നടന്നില്ലെന്ന് മാത്രം

ജീവനാണ് ഇപ്പളും എപ്പളും,
എന്നും ഇഷ്ടപ്പെട്ടിട്ട് മാത്രേള്ളൂ..

അതിനു മാത്രേ ദേവനെ കൊണ്ട് ഈ ജന്മം സാധിക്കുള്ളൂ… ”

 

Recent Stories

The Author

Ijasahammed

20 Comments

  1. 🤩🤩

  2. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️🥰

  3. നിധീഷ്

    ❤❤❤

    1. ❤️✌️

  4. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ💓.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ 😍.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല 😌 waiting for next part ❤️❤️

    Romance lover

    1. 😁😁😁… thnk u romance lover

  6. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല 😌 waiting for next part ❤️❤️

    Romance lover

  7. ❤️❤️🖤

    1. ❤️❤️🖤

  8. മനോഹരം

    1. രുദ്രാ…. ❣️

  9. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. 🖤🖤

  10. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ💖💖💖💖………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി💖💖💖……..
    സ്നേഹത്തോടെ💖💖💖💖💖…….

    1. Keep supporting broo… ❤️❤️✌️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com