❤️ദേവൻ ❤️part 14 [Ijasahammed] 216

“ദെന്താപ്പോ ഇങ്ങനെ ഒരു കോലം..
കണ്ണൊന്നും എഴുതാണ്ടേ പൊട്ടുപോലും കുത്താതെ എങ്ങടാ നീയ്… അതും ഇത്ര നേരത്തെ…?? ”

“ദേവേട്ടന്റെ വീട്ടിലൊന്നു പോണം.. ”

“പൊക്കോ പെണ്ണെ നീയ്… ഇന്നു പത്തുമണി കഴിഞ്ഞ പിന്നെ അങ്ങോട്ട് തന്നെ അല്ലെ പോണ്ടേ.. പിന്നെ ന്താ ഇപ്പൊ ഒരു പോക്ക്..?”

നെറ്റി ചുളിച്ചു കൊണ്ട് അല്പം കനപ്പിച്ചു പറഞ്ഞ അമ്മയോട് ഇപ്പൊ വരാം ന്നും പറഞ്ഞു കൊണ്ട് ഞാൻ വേഗം നടന്നു….

എന്നും ഇല്ലാത്ത ഉന്മേഷവും ഉണർവും അന്ന് ആ വഴികളിലൂടെ നടക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടു … മുടിയിഴകളെ തലോടി കൊണ്ട് കടന്നു പോകാൻ വരുന്ന കാറ്റിനെ വരവേറ്റു കൊണ്ട് ഞാൻ വേഗത്തിൽ നടന്നു…

ഗേറ്റ് കടന്നു വേഗം ഉമ്മറത്തെത്തി വാതിലിൽ മുട്ടി…

കുറച്ചു നേരത്തിനു ശേഷം എന്താ എന്ന ഭാവത്തിൽ എനിക്ക് നേരെ നോക്കിക്കൊണ്ട് നിൽക്കുന്ന ദേവേട്ടനെ മാറ്റികൊണ്ട് ഞാൻ അകത്തേക്ക് കടന്നു..

“എങ്ങടാടി നീയ് ഇപ്പൊ തന്നെ….?? “”

അമ്മ ചോദിച്ച അതേ ചോദ്യത്തിന് ഇപ്പൊ വരാം ന്ന അമ്മക്ക് കൊടുത്ത അതേ ഉത്തരവുമായി ഞാൻ തെക്കെമുറുക്കുള്ളിൽ കയറി വാതിലടച്ചുകുറ്റിയിട്ടു.. .

ആ അലമാരയാകെ പൊടിപിടിച്ചിരുന്നു..
തങ്ങി നിന്നിരുന്ന മാറാല കൈ കൊണ്ട് വകഞ്ഞുമാറ്റി പതിയെ ഞാൻ ആ അലമാര വലിച്ചു തുറന്നു…

ഒരു ശബ്ദത്തോടെ എനിക്ക് മുന്നിലായി തുറന്ന് കിടന്ന ആ അലമാരയിൽനിന്നും ആ സെറ്റുസാരിയും ആ കുഞ്ഞു ആഭരണപെട്ടിയും കണ്ടെത്താൻ എനിക്കധികം സമയം വേണ്ടി വന്നില്ല…

കണ്ണാടിയിൽ നോക്കി ചേർത്ത് വെച്ചു കൊണ്ട് ഉടുത്ത ദാവണി മാറ്റി സമയം കുറച്ചെടുത്തു കൊണ്ട് അത്ഉടുത്തു…

മുടി അഴിച്ചു നടുവിലൂടെ വഴിയുടുത്തു ചെവിയോരത്തു നിന്ന് മുടിഎടുത്തു ഇതൾ എടുത്തു മുടഞ്ഞു..

20 Comments

  1. എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    1. ❤️❤️?

  2. നിധീഷ്

    ❤❤❤

    1. ❤️✌️

  3. ഞാൻ വൈകി,
    എങ്കിലും മനസ് നിറഞ്ഞിട്ടോ?.
    ചില സെന്റെൻസ് വയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഫീൽ അത് പറഞരിക്കാൻ പറ്റുന്നില്ല ബ്രോ.ഒരുപാടു ആരാധിക്കുന്നു തകളുടെ ഈ കഥയെ ഞാൻ ?.
    With lots of love
    Comrade

    1. Thnksssss a lot comrade..keep supporting bro… ❤️❤️

  4. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

    1. ???… thnk u romance lover

  5. എന്റെ പൊന്നെ രാവിലെ ആവുന്ന വരെ ഒരു പെടച്ചിൽ ആയിരുന്നു എങ്ങാനും മറ്റവൻ വന്ന് നമ്മടെ ദേവനെ കൊല്ലുന്ന മാതിരി എങ്ങാനും വരുവോന്ന്.. അങ്ങനെന്നും ഉണ്ടായില്ല ? waiting for next part ❤️❤️

    Romance lover

  6. ❤️❤️?

    1. ❤️❤️?

  7. മനോഹരം

    1. രുദ്രാ…. ❣️

  8. Flawless…… van pratheekshelaanu kond nirthunnathum aduthath kittanulla aagraham at the peak ethi….✌

    1. ….thank u.. ??

  9. ആഹാ എന്താ പറയാ എഴുത്തിന്റെ ആ ഒഴുക്ക് പറയാതിരിക്കാൻ പറ്റിലാ അത്രയ്ക്കും മനോഹരം തന്നെ ആണ് കേട്ടോ????………കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി……..ഇഷ്ട്ടായി???……..
    സ്നേഹത്തോടെ?????…….

    1. Keep supporting broo… ❤️❤️✌️

Comments are closed.