✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

അകത്ത് നിന്ന് വീണ്ടും ദെച്ചൂന്റെ ശബ്ദം…

 

 

 

” ഈ പന്നീനെ ഞാനിന്ന് ”

 

എന്നും പറഞ്ഞ് അവൻ നേരെ അകത്തേക്ക് ഓടിക്കയറാൻ തുനിഞ്ഞു..

 

 

അപ്പോഴാണ് അമ്മ പുറത്തേക്ക് വന്നത്..

 

 

”  ഓ എന്റെ പുന്നാരമോന് ഇപ്പളേലും ഇങ്ങോട്ടേക്കൊന്ന് വരാൻ തോന്ന്യല്ലോ ”

 

 

 

” അതെന്താമ്മേ അങ്ങനെ ഒരു ടോക്ക് ഞാൻ കുറച്ച് മുന്നെയല്ലേ ഒരു തവണ വന്നേ ”

 

 

” അതെയതെ എന്റെ മോൻ കുറച്ച് മുന്നെയാ വന്നേ.. കഴിഞ്ഞ ന്യൂയർ കഴിഞ്ഞിട്ട് ഏഴ് മാസല്ലേ ആയുള്ളൂ അല്ലേ ”

 

 

അവിടെ അവന്റെ മിണ്ടാട്ടം മുട്ടി…

 

എന്നിട്ട് സിറ്റ് ഔട്ടിലേക്ക് ഇരുന്നു…

 

 

 

” ഇവിടെങ്ങും ജോലി ഇല്ലാഞ്ഞിട്ട് അവൻ അന്യനാട്ടിൽ പോയി പണിയെടുക്കുന്നു.. എന്നാ അങ്ങനല്ലേ ഇവിടെ മൂന്ന്, അല്ലേ വേണ്ട അവളെ കൂട്ടണ്ട രണ്ട് മനുഷ്യരില്ലേ.. ഞങ്ങളെ ഒന്ന്

ഓർക്കണ്ടേ ”

 

 

 

” ശ്ശെടാ.. ഞാൻ ഓർക്കാഞ്ഞിട്ടാണോ… അവിടെ നൂറ്കൂട്ടം പണിയുള്ളോണ്ടല്ലേ.. ഇപ്പോ ദേ കഴിഞ്ഞു… ഇനി വല്ല പ്രൊമോഷനും കിട്ടാൻ ചാൻസുണ്ട്.. അത് കിട്ടിയാ പിന്നെ വല്യ വർക്കൊന്നും ഇണ്ടാവില്ലന്നെ ”

 

 

 

”  മ്മ്മ്.. പോട്ടെ നീ വല്ലോം കഴിച്ചാരുന്നോ..? ”

 

 

” ഇല്ല വിശക്കുന്നുണ്ട്.. എന്തേലും കഴിക്കാൻ എടുത്താട്ടെ ”

 

 

” അയ്യോ.. സോറിഡാ… ഞാൻ ചോറിൽ വെള്ളൊഴിച്ച് പോയല്ലോ ”

 

 

 

” ഓഓഓ ഈ പെണ്ണുമ്പുള്ള.. ”

 

 

” നിക്ക് നിക്ക്  ഫ്രഡ്ജിൽ മാവുണ്ട് നീ കുളിച്ച് വരുമ്പോഴേക്കും ഞാൻ ദോശ ചുട്ട് തരാം ”

 

 

” വേണ്ട.. അമ്മ കെടന്നോ… ഞാൻ തന്നെ ചുട്ടോളാം.. ഇതക്കെ എനിക്കുള്ളതേ ഉള്ളൂ ”

 

 

” മ്മ് ഉവ്വ.. നീ കഴിക്കുന്നേ മുന്നേ അച്ഛനെയൊന്ന് കണ്ടേക്ക് കേട്ടോ ”

 

 

”  ആ ശരി ശരി ”