✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

 

അച്ഛനാണ് അത് പറഞ്ഞത്…

 

 

 

” ഏയ് അങ്ങനൊന്നുമില്ല അച്ഛാ.. പിന്നെ എനിക്ക് ഇത്ര ധൃതിപ്പെട്ട് കല്യാണമൊന്നും വേണ്ട… കുറച്ച് കൂടെ ടൈം വേണം.. മെന്റലി പ്രിപ്പേറാവാനൊക്കെ ”

 

 

 

” മ്മ്മ്.. അധികം നീട്ടണ്ടന്നെ എനിക്ക് പറയാനുള്ളൂ ”

 

 

എന്നും പറഞ്ഞ് അച്ഛൻ കഴിപ്പ് തുടർന്നു…

 

 

പിന്നെ കഴിപ്പ് കഴിയുന്നത് വരെ ആരുമൊന്നും മിണ്ടിയില്ല…

 

 

 

9 മണിയോടെ എല്ലാവരും ജോലിക്കും മറ്റും പോയി.. ദെച്ചു കോളേജിലേക്കും…

 

 

അങ്ങനെ ഒരു നീണ്ട കാലത്തിനു ശേഷം തന്റെ ഉറ്റസുഹൃത്തുക്കളെ കാണാനായി അനിരുദ്ധ് പുറത്തേക്കിറങ്ങി…

 

 

 

” ഡാ ഉണ്ണീ… കുഞ്ഞൂട്ടാ ”

 

അവൻ അവരുടെ ഉമ്മറത്തേക്ക് കയറി ഉച്ചത്തിൽ വിളിച്ചു…