✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

എല്ലാം പ്ലേറ്റിലാക്കി തിരിഞ്ഞ് ഡൈനിങ്ങിലോട്ട് നടക്കുമ്പോ കാണുന്നത് തന്നെയും നോക്കി നിക്കുന്ന മൂവർസംഘത്തെയാണ്…

 

 

 

”  എന്നാലും എന്റെ മോനെപ്പളാ ഇങ്ങനെ കുക്കൊക്കെ ആയത് ”

 

 

അമ്മയുടെ വക ചോദ്യം..

 

 

” ഞാൻ പണ്ടും കുക്കല്ലേ അമ്മേ ”

 

 

” മ്മ് ഉവ്വ.. സാധാരണ ഓരോ പരീക്ഷങ്ങൾ ആ വീട്ടിലെ പെമ്പിള്ളേരാ നടത്താറ്.. ഇവിടെ നേരെ തിരിച്ചാ.. ഓരോന്ന് നടത്തി ഞങ്ങളെ കൊലക്ക് കൊടുക്കും ”

 

 

” ആ ഇത്രൊക്കെ കളിയാക്കിട്ട് ഇതിലെങ്ങാനും ആരേലും തൊട്ടാ എന്റെ സ്വഭാവമ്മാറും ”

 

 

” ആഹാ അത്രക്കായോ.. എനിക്ക് തരാണ്ട് നി കഴിക്കുന്നതൊന്ന് കാണ്ണം ”

 

എന്നും പറഞ്ഞ് അമ്മ അത് സീസ് ചെയ്തു…

 

 

” ഓ എന്റമ്മേ തരാ തരാ… അതിങ്ങ് താ അല്ലേലെ വിശക്കുന്നു ”

 

 

അത് കേട്ടതോടെ അമ്മ തന്നെ അതിന്ന് ഒരു കഷ്ണം ദോശയും പീസും കൂടെ അവന്റെ വായിലേക്ക് വെച്ചുകൊടുത്തു…

 

അവനും തിരിച്ച് അമ്മയ്ക്കും കൊടുത്തു…

 

 

 

” എനിച്ചുമ്മേണം ”

 

 

എന്ന് പറഞ്ഞ് ദെച്ചുവും അവരുടെ അടുത്തേക്ക് ഓടി…

 

അച്ഛനിതെല്ലാം കണ്ട് കയ്യും കെട്ടി ചിരിച്ചോണ്ട് അവിടെ നിന്നു…