✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

 

” ഏഹ്ഹ്മ്.. അത്.. അതില്ലേ മോനേ.. നിനക്കിപ്പോ ജോലി ഒക്കെ ആയില്ലേ.. വേറെ പ്രാരാബ്ധം ഒന്നുമില്ലല്ലോ ”

 

അമ്മ പറഞ്ഞുതുടങ്ങി…

 

 

” അമ്മ എന്താ പറഞ്ഞുവരുന്നേ ? ”

 

 

അവൻ അമ്മയെ നോക്കി ചോദിച്ചു..

 

 

” അത് പിന്നെ…  ഇനിയൊരു കല്യാണം ഒക്കെ നോക്കിക്കൂടെ? ”

 

 

” അതെന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനൊരു തോന്നൽ ”

 

 

” തോന്നലൊന്നുമല്ല.. വെറുതെ സമയം കളയണ്ടല്ലോ എന്ന് ആലോചിച്ചു പറഞ്ഞതാ.. ഇപ്പോ പെണ്ണ് കിട്ടാനില്ല ആർക്കും..  കേട്ടോ നീ? ”

 

 

” ആ കേട്ടു ”

 

 

” നിനക്കെന്താ അത് പറയുമ്പോ താല്പര്യം ഇല്ലാത്തെ?.. നീയാരെയേലും കണ്ടുവെച്ചിട്ടുണ്ടോ ”

 

 

അമ്മ അത് ചോദിച്ചപ്പോ അവനൊന്ന് ഞെട്ടി…

 

 

” ഏയ്.. അങ്ങനൊന്നുമില്ല ”

 

 

” ഉണ്ടെങ്കി പറ നമുക്ക് പോയി പെണ്ണ് ചോദിക്കാം ”