✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

 

” ആരാടാ മനുഷ്യനെ മെനക്കെടുത്താൻ ഈ നട്ടപ്പാതിരാക്ക് ”

 

 

അകത്തുനിന്ന് ഉറക്കപ്പിച്ചിലുള്ള ഉണ്ണിയുടെ ശബ്ദം അവൻ കേട്ടു…

 

 

” നട്ടപ്പാതിരയാ.. ഏഹ്ഹ് ”

 

 

അവൻ സ്വയം പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി ചെന്നു…

 

അപ്പോ രണ്ടും പോത്ത്പോലെ കിടന്നുറങ്ങുന്നത് അവൻ കണ്ടു..

 

 

” അവന്റെയൊരു പാതിരാ ”

 

എന്നും പറഞ്ഞ് ആഞ്ഞൊരു ചവിട്ട് കൊടുത്തു… ആ ചവിട്ടിൽ രണ്ടുപേരും താഴേക്ക് നടുവും തല്ലി വീണു…