✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

Views : 17049

” ശെരി ടീച്ചറെ ”

 

 

” എന്താ വിളിച്ചെ? ”

 

 

” ടീച്ചറെന്ന് ”

 

 

” അതെന്താപ്പോ അങ്ങനെ ഒരു വിളി ”

 

 

” ടീച്ചറെപ്പിന്നെ ടീച്ചറെന്നല്ലാണ്ട് ഡോട്ടറേന്ന് വിളിക്കാമ്പറ്റോ ടീച്ചറേ ”

 

 

” അനൂട്ടാ നീ എന്റെ കയ്യിന്ന്

മേടിക്കുവേ ”

 

 

അതുംകൂടെ ആയപ്പോ അവൻ വായും നാക്കും അടക്കി ഒരു മൂലക്ക് വെച്ചു… എന്തിനാ അടിക്കാനുള്ള വടി അവളുടെ കയ്യിൽ എടുത്ത് പിടിപ്പിക്കുന്നെ…

 

 

 

 

അങ്ങനെ അത്യാവശ്യം ലേറ്റ് ആയപ്പോ അവൾ പോയി ഫുഡ്‌ കഴിച്ചു.. ആരും കാണാതെ ഇച്ചിരി ഉള്ളത് അവനും കൊണ്ട് കൊടുത്തു…

 

 

ഏകദേശം 11 മണിയൊക്കെ ആയപ്പോ അവൻ ജാക്കറ്റും മറ്റുമൊക്കെ എടുത്തിട്ട് റെഡിയായി…

 

 

 

” ഇവിടുന്നിനി അത്രല്ലേ ഉള്ളൂ.. പിന്നെന്തിനാ ഈ ക്ണാപ്പൊക്കെ വലിച്ച് കേറ്റുന്നെ ”

 

 

” ഞാനേ ചെന്നൈലോട്ടല്ല.. ന്റെ വീട്ടിലേക്കാ പോന്നേ.. അവർക്ക് ഡൌട്ട് ഇണ്ടാവാൻ പാടില്ല.. സോ…. ”

 

 

” മ്മ് ശരി ശരി ”

 

 

 

” ഞാനെന്നാ പോട്ടെ കിച്ചൂസേ? ”

 

 

 

” നിനക്ക് നാളെ പോയാപോരെ ഡാ ”

 

 

” നീ പൊയ്ക്കെ അവിടുന്ന്… ഇന്ന് എങ്ങനെയാ നിന്നേന്ന് നിനക്കറിഞ്ഞൂടേ.. ഹൂ അവളെങ്ങാനും കണ്ടാരുന്നേ തീർന്നേനെ ”

 

 

 

” മ്മ് സാരമില്ല.. വീട്ടിലെത്തിയപാടെ വിളിക്കണം പിന്നെ എന്തേലും കഴിക്കണം… കുളിച്ചിട്ടെ കെടക്കാവൂ ”

 

 

 

” ഞാനെന്താടി കൊച്ച്കുട്ടിയാണോ ഇങ്ങനെ പറഞ്ഞ് പഠിപ്പിക്കാൻ ”

 

 

 

”  അങ്ങനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചിരുന്നേൽ നീയിവിടെ ഇപ്പോ ഉണ്ടാകുമായിരുന്നില്ല മോനേ.. ഓർമ്മപ്പെടുത്തണോ ഞാൻ ”

 

Recent Stories

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com