✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 260

Views : 17049

” വേണ്ട.. ഞാനിറങ്ങുവാ ”

 

 

അവൻ അവളെ കെട്ടിപിടിച്ചു.. ശേഷം നെറ്റിയിലും കവിളിലുമായി ഓരോ ചുംബനവും നൽകിയ ശേഷം ആരുമില്ലെന്ന് ഉറപ്പാക്കി ബാൽക്കണിയിലേക്ക് നടന്നു… പിന്നാലെ അവളും..

 

 

സൺഷേഡിലോട്ട് ഇറങ്ങാൻ പോയ അവനെ വീണ്ടും പിടിച്ച് വലിച്ച് തിരിച്ച് നിർത്തി അവൾ അവന്റെ ചുണ്ടുകൾ സ്വന്തമാക്കി…

 

 

സ്ഥലകാലബോധവും ശ്വാസതടസ്സവും വന്നതോടെ അവൾ അവനിൽ നിന്ന് വിട്ട് മാറി…

 

 

 

” ലവ് യൂ ഡാ ”

 

 

” ലവ് യൂ റ്റൂ  കിച്ചൂസേ ”

 

 

അവൻ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം താഴേക്ക് ഇറങ്ങി…

 

 

ശേഷം യാത്ര പറഞ്ഞ് അവൻ അവിടെന്ന് വേഗം പുറപ്പെട്ടു…

 

 

 

അങ്ങനെ ഏകദേശം ഒരു മണിക്കൂറിന് ശേഷം  അവൻ അവന്റെ സ്വന്തം വീട്ടിലേക്കെത്തി…

 

 

 

” ശ്ശെടാ , ചന്ദ്രനും ലക്ഷ്മിക്കും ഭ്രാന്തായാ… 12 മണിയായിട്ടും ഡോർ പോലും അടച്ചില്ലാലോ ”

 

അവൻ ബൈക്കിൽ നിന്നിറങ്ങി സ്വയം ചോദിച്ചു..

 

 

 

” അമ്മാ… ആരൂല്ലേ അമ്മാ.. ”

 

 

അവൻ പിച്ചക്കാരുടെ ടോണിൽ വിളിച്ചു…

 

 

 

” ആരാമ്മേ നട്ടപ്പാതിരക്ക് ഡ്യൂക്കിൽ പിച്ചതെണ്ടുന്നേ ”

 

 

അകത്ത് നിന്ന് ദെച്ചുവിന്റെ ശബ്ദം കേട്ടതോടെ അവന് വീട് മാറിപ്പോയോന്ന് വരെ സംശയം വന്നു..

കാരണം പത്തരയോടെ സകലലൈറ്റും ഓഫ്‌ ചെയ്ത് കുംഭകർണനെ പിന്തുടരുന്ന ആൾക്കാരുള്ള വീടാണേ…

 

 

 

” അമ്മേ.. ഞാനാമ്മേ ”

 

 

അകത്തു നിന്നുള്ള ഡയലോഗ് കേട്ട അവൻ നോർമൽ ടോണിൽ തന്നെ വിളിച്ചു…

 

 

” ശ്ശെടാ വൻ ശല്യമായല്ലോ… അമ്മേ ആ ഷെൽഫിന്ന് എന്തേലും ചില്ലറ കൊടുത്ത് ഒഴിവാക്കോ ”

 

Recent Stories

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com