✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

” എന്റെ പൊന്നേ.. നീയിത് നോക്ക്യേ… ഞാനീ ട്രോൾസൊക്കെ വായിച്ച് ചിരിച്ചതാ കുരിപ്പേ ”

 

 

അവൻ ഫോൺ തിരിച്ച് അവൾക്ക് കാട്ടിക്കൊടുത്തു….

 

 

 

” അല്ലേലും എനിക്കറിയാം നീ എന്നെ പറ്റിക്കൂല്ലാന്ന്.. പിന്നെ ഞാൻ നിന്നെ ടെസ്റ്റ്‌ ചെയ്തതല്ലേ ”

 

 

അവളൊരു വളിച്ച ഇളിയോടെ അത് പറഞ്ഞു….

 

 

 

” മ്മ്മ് ഉവ്വ..  നീ ഒരു കാര്യം ചെയ്യ് ബാത്‌റൂമിൽ പോയി ഒരു മഗ്ഗിൽ വെള്ളം എടുത്ത് നിന്റെ തന്നെ തലവഴി

കമഴ്ത്ത് ”

 

 

” അതെന്തിനാടാ ”

 

 

” അല്ല അങ്ങനേലും ഒരിച്ചിരി മൂള

വരട്ടെ ”

 

 

” പ്ഫാ… നീയെന്റോടെ മിണ്ടണ്ട.. പട്ടി തെണ്ടി ചെറ്റ ”

 

 

” ഇതെല്ലാം ആ കവലക്ക് പോയ മൊട്ടക്കുട്ടപ്പൻ ”

 

 

” ഡാാാ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റച്ഛനെ വിളിക്കരുത് വിളിക്കരുത് ന്ന്.. എന്താടാ പറഞ്ഞാ കേട്ടാല് ”

 

 

എന്നും പറഞ്ഞ് അവൾ ചീറിക്കൊണ്ട് അവന്റെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചു..

 

 

 

” ആാാാ കിച്ചൂസേ വിടെടി ഞാൻ ശബ്ദോണ്ടാക്കിയാ ആരേലും കേക്കൂടീ.. ഒന്ന് വിടെടി മലരേ… വേദനിക്കുന്നുണ്ടേ ”

 

 

 

ശബ്ദം കേട്ട് ആരേലും വരുമെന്ന് ഭയന്ന് അവൾ തല്കാലത്തേക്ക് അവനെ വെറുതെ വിട്ടു…

 

അല്ലേൽ പാവം ചെക്കൻ തീർന്നേനെ…

 

 

” ഇനി എന്റെ അച്ഛനെ വിളിക്കുന്നത് എനിക്കൊന്ന് കാണണം.. ബാക്കി അപ്പൊ പറയാം ”