✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

” നിനക്കറിയോഡാ , അമ്മ മരിക്കുമ്പോ എനിക്ക് 14 വയസ്സേ ഉള്ളൂ.. ചേച്ചി ഡിഗ്രിയും  പാറു ഒന്നിലോ രണ്ടിലോ മറ്റൊ ആരുന്നു.. അമ്മ മരിച്ചെന്നറിഞ്ഞപ്പോ ഞാനെന്തൊക്കെയാ കാട്ടിക്കൂട്ടിയേന്ന് എനിക്ക് തന്നെയറിഞ്ഞൂടാ… ആകെ തകർന്ന് പോയി.. പിന്നെ അച്ഛനും ചേച്ചിയുമൊക്കെ ആണ് എന്നെ മാറ്റിയെടുത്തത്… പാറു കുഞ്ഞായത് കൊണ്ട് അവൾക്ക് ആ സമയത്ത് എന്താണെന്നൊന്നും മനസിലായില്ല… എല്ലാരെക്കാളും അമ്മ ഞാനുമായിട്ടാരുന്നു കൂട്ട്… എന്നിട്ടും…. ”

 

 

 

പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ അവൾ മുഖംപൊത്തി കരഞ്ഞു…

 

 

 

” കിച്ചൂസേ .. പോട്ടെടാ.. കഴിഞ്ഞ കാര്യം നമ്മള് പറഞ്ഞോണ്ടിരുന്നാ സങ്കടം കൂടത്തെ ഉള്ളൂ… വേറൊരു പ്രയോജനവുമില്ല.. ആ കണ്ണൊക്കെ തുടച്ചേ ”

 

 

അതും പറഞ്ഞ് അവൻ അവളെ ചേർത്ത് പിടിച്ചു…

 

 

അവന്റെ സാമിപ്യമോ അവൻ പറഞ്ഞ വാക്കുകളോ..  അവൾ കരച്ചിൽ നിർത്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

 

 

എന്നാൽ പിന്നെയും വിതുമ്പാൻ തുടങ്ങിയ  അവളെ അവൻ നേരെ ഇരുത്തി നെറ്റിയിൽ ഒരു ചുംബനം നൽകി…

 

അവൾ  അവനെ വരിഞ്ഞു മുറുക്കി വീണ്ടും കുറേ നേരം ഇരുന്നു…

 

 

കട്ടിലിൽ കിടന്നും  സംസാരിച്ചും ചിരിച്ചും കളിച്ചും,

അങ്ങനെ ഏറെ നേരത്തെ  ശ്രമത്തിനൊടുവിൽ നേരം ഇരുട്ടിത്തുടങ്ങി…

 

ഭാഗ്യത്തിന് ആരും തന്നെ അങ്ങോട്ട് ചെന്നതുമില്ല…

 

 

 

” എടീ.. എന്നാ ഞാൻ പയ്യെ ഇറങ്ങിയാലോ ”

 

 

” ഏയ് വേണ്ട വേണ്ട വേണ്ട.. അച്ഛനൊക്കെ കവലയിലേക്കൊക്കെ നടക്കാറുള്ളതാ.. നീയെങ്ങാനും മുന്നി പെട്ടാ തീർന്ന്.. എല്ലാരും ഒറങ്ങീട്ട് പോയാ മതി ”

 

 

” ഹ്മ്മ് അങ്ങനെങ്കി അങ്ങനെ ”

 

 

എന്നും പറഞ്ഞ് അവൻ ഫോണെടുത്ത് മാന്താൻ തുടങ്ങി..

 

 

 

” ആരോടാടാ പട്ടീ ചാറ്റിംഗ് ”

 

 

” ചാറ്റിംഗോ ഞാനോ.. ഇതെന്താപ്പോ

കഥ ”

 

 

” പിന്നെ നീയെന്തിനാ ഫോണും നോക്കി ചിരിക്കുന്നേ.. കുറച്ച് നേരായി

ഞാന്നോക്കുന്നു ”