✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

” ഓ ഞാനൊന്നും പണഞ്ഞില്ല.. ന്റെ പൊന്നോ ”

 

 

 

” ആ അതാ നല്ലത്.. നീ തത്കാലം ഇവിടെയിരി.. ഞാമ്പോയി ചേച്ചി ഫുഡ്‌ ഉണ്ടാക്കിക്കഴിഞ്ഞോന്ന് നോക്കട്ടെ.. എന്നിട്ട് ആരും കാണാതെ കൊണ്ട്വരാം.. പൊന്നുമോനെ ശബ്ദം ഒന്നും ഉണ്ടാക്കിയേക്കല്ലേ ”

 

 

എന്നും പറഞ്ഞ് അവൾ കതക് പുറത്തൂന്ന് പൂട്ടി താക്കോലുമെടുത്ത് താഴേക്ക് ചെന്നു…

 

 

 

അങ്ങനെ റൂമിലൊറ്റയ്ക്കായ അവൻ അപ്പോഴാണ് ചുമരിൽ തൂക്കിയ അവളുടെ അമ്മയുടെ ഫോട്ടോ കണ്ടത്…

 

 

അമ്മ എങ്ങനെയാണോ അതേപോലെ കോപ്പി അടിച്ച് വെച്ചപോലാണ് കിച്ചൂസും.. അതേ കണ്ണും അതിനൊത്ത ചിരിയും…

 

അങ്ങനെ കുറച്ച് നേരം ഇരുന്നപ്പോഴാണ് അവൾ ഭക്ഷണവും കഴിഞ്ഞ് കേറിവന്നത്…

 

 

എന്നാൽ കയ്യിൽ ചോറിന് പകരം ഒരു ബ്രെഡ് പാക്കറ്റ് മാത്രമായിരുന്നു ഉള്ളത്…

 

 

” എടാ നീ തത്കാലം ഇതുവെച്ച് അഡ്ജസ്റ്റ് ചെയ്യ്.. അവരെല്ലാരുടേം കണ്ണ് വെട്ടിച്ച് കൊണ്ടുവരാൻ പറ്റുന്നില്ല ”

 

 

” ഹാ അഡ്ജസ്റ്റ് ചെയ്തല്ലേ പറ്റു ”

 

 

അതുംപറഞ്ഞ് അവൻ ബ്രെഡ് എടുത്ത് കഴിക്കാൻ തുടങ്ങി…

 

 

” അടിയിൽ ജാം ഉണ്ട് അതും കൂട്ടി കഴിക്ക് ”

 

 

അവൻ നോക്കിയപ്പോ ഒരു കുഞ്ഞ് കവറിൽ ജാമും ഉണ്ടായിരുന്നു…

 

 

 

അങ്ങനെ കഴിച്ച് കൊണ്ടിരുന്നപ്പോ അവൻ വീണ്ടും അമ്മയുടെ ഫോട്ടോ നോക്കി..

 

 

 

” നിനക്കും നിന്റെ അമ്മയ്ക്കും ഒരേ മുഖാണല്ലേ ”

 

 

 

അത്കേട്ടതും അവളുടെ മുഖമൊന്നു വാടി…

വൈകാതെ അതൊരു കരച്ചിലായി മാറി…