✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

കൃഷ്‌ണേന്ദു അവളെ പറഞ്ഞ് വിടാനായി തിടുക്കം കൂട്ടി…

 

 

എന്നാൽ പാറു തിരിഞ്ഞ് നടന്ന്  വാതിൽപ്പടി കടന്നതും കബോഡിന്റെ പിന്നിലെ പൊടി കാരണം അവനൊന്ന് തുമ്മി…

 

 

” അതാരാ ചേച്ചീ തുമ്മിയെ ”

 

അത് കേട്ട പാറു തിരിച്ച് വന്ന് ചോദിച്ചു…

 

 

” ഞാനാടി.. മൂക്കിലെന്തോ പ്രാണി കേറി… അതാ ”

 

 

” പക്ഷേ ചേച്ചീടെ സൗണ്ട് പോലല്ലല്ലോ കേട്ടേ ”

 

 

” അല്ലടി ഞാനിവിടെ എന്റെ മറ്റവനെ കേറ്റി ഒളിപ്പിച്ചിട്ടുണ്ട്.. നീ ഒന്ന്

പൊയ്ക്കെ ”

 

 

” ഓ ഇപ്പം നമ്മള് ഔട്ട്‌.. നിനക്ക് ഞാൻ തരാട്ടാ ”

 

 

പരിഭവ ഭാവത്തോടെ പാറു താഴേക്ക് ചെന്നു..

അവളിറങ്ങിയപാടെ കൃഷ്‌ണേന്ദു ഡോർ അടച്ച് അവനോട് പുറത്തേക്ക് വരാൻ പറഞ്ഞു…

 

 

 

” എന്റെ പൊന്നേ ഇപ്പൊ കുടുങ്ങിയേനെ.. അവന്റെ കോപ്പിലെ ഒരു തുമ്മല് ”

 

 

” ഞാനെന്ത് ചെയ്യാനാ, നിനക്ക് വല്ലപ്പോഴും ഇതൊക്കെയൊന്ന് ക്ലീൻ ചെയ്തൂടെ ”

 

 

” ഉവ്വ.. നിനക്ക് കേറി ഒളിക്കാൻ ഞാനിനി ഇത് വൃത്തിയാക്കേങ്കൂടെ ചെയ്യാം ”