✨️നേർമുഖങ്ങൾ✨️ (5) [ മനോരോഗി 2.0] 261

 

” നൗസിയോ എന്നെയോ.. ഇല്ലല്ലോ… എന്താ ”

 

 

 

” വിളിച്ചില്ലേ.. ശേ.. അവൾടെ മാര്യേജാടാ അടുത്ത മാസം ”

 

 

 

ഉണ്ണി അത് പറഞ്ഞപ്പോ അവൻ ചെറുതായി ഒന്ന് പകച്ചു….

 

 

 

 

” അറീല്ലടാ.. ചിലപ്പോ മെസ്സേജ് അയച്ചുകാണും.. ഞാൻ മെസ്സേജസ് അങ്ങനെ നോക്കാറില്ല.. ഒരുപാടുണ്ട് കുമിഞ്ഞ്കൂടിയിട്ട് ”

 

 

 

” ഹ്മ്മ്.. വിളിക്കുമായിരിക്കും.. അടുത്ത മാസല്ലേ ”

 

 

കുഞ്ഞൂട്ടൻ അത് പറഞ്ഞപ്പോ അവനും ശരിവച്ചു…

 

 

 

” ഞാനെന്നാ ഇറങ്ങുവാടാ.. ഒന്ന് രണ്ട് സ്ഥലത്ത് കൂടെ കേറാനുണ്ട്.. നമുക്ക് അത് കഴിഞ്ഞ് കൂടാം ”

 

 

 

” ഹാടാ പോയിട്ട് വാ ”

 

 

 

അവൻ അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു… നടക്കുന്ന വഴിയിലെല്ലാം തന്നെ അവന്റെ മനസ്സിൽ നൗസിയെപ്പറ്റി ഉള്ള ചിന്തകൾ കൂടിവന്നു… പഴയതൊക്കെയും മനസിലേക്ക് തികട്ടി വന്നു..